National

ഡല്‍ഹിയില്‍ റോഡിന്റെ പേര് മാറ്റി ബിജെപി നേതാക്കള്‍; തുഗ്ലക് ലെയിന്‍ എന്നത് സ്വാമി വിവേകാനന്ദ മാര്‍ഗ് എന്നാക്കി മാറ്റി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ റോഡിന്റെ പേര് സ്വന്തം നിലയ്ക്ക് മാറ്റി ബിജെപി നേതാക്കള്‍. ബിജെപി രാജ്യസഭാ എംപി ദിനേശ് ശര്‍മ്മയും കേന്ദ്രമന്ത്രി കൃഷന്‍ പാല്‍ ഗുജാറുമാണ് പേര് മാറ്റിയത്. ‘തുഗ്ലക് ലെയിന്‍’ എന്നത് ‘സ്വാമി വിവേകാനന്ദ മാര്‍ഗ്’ എന്നാക്കി മാറ്റി. ഗൂഗിളില്‍ സ്ഥലത്തിന്റെ പേര് സ്വാമി വിവേകാനന്ദ മാര്‍ഗ് എന്ന് കാണിക്കുന്നു എന്നാണ് ബിജെപി വിശദീകരണം.

മുഗള്‍ രാജാക്കന്മാരുടെ പേരുകള്‍ ഡല്‍ഹിയിലെ റോഡുകളില്‍ നിന്ന് മാറ്റണമെന്ന ആവശ്യം മുന്‍പും ബിജെപി നേതാക്കള്‍ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി രാജ്യസഭാ എംപി ദിനേശ് ശര്‍മയും കേന്ദ്രമന്ത്രി കൃഷന്‍ പാല്‍ ഗുജാറൂം സ്വയം ഡല്‍ഹിയിലെ റോഡിന്റെ പേര് മാറ്റിയത്. സമീപത്തെ വീടിന്റെ നെയിംപ്ലേറ്റുകളില്‍ സ്വാമി വിവേകാനന്ദ മാര്‍ഗ് എന്നാണ് കുറിച്ചിരിക്കുന്നത്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!