Trending

വീട്ടിൽ പ്രസവം ജനനസർട്ടിഫിക്കറ്റ് നൽകാതെ ആരോഗ്യവകുപ്പ്

കോഴിക്കോട് വീട്ടിൽ പ്രസവം നടന്നതിന്റെ പേരിൽ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന് പരാതി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കോഴിക്കോട് കോട്ടൂളി സ്വദേശി ഷറാഫത്ത് ആണ് പരാതി നൽകിയത്. 2024 നവംബർ രണ്ടിനാണ് കുട്ടി ജനിച്ചത്. നാല് മാസമായിട്ടും ജനന സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന് കാണിച്ച് മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിട്ടുണ്ടെന്നും ഷറാഫത്ത് ഒരു മാദ്ധ്യമത്തോട് പറഞ്ഞു.അക്യുപങ്‌ചർ പഠിച്ചിട്ടുണ്ട്. മരുന്ന് കഴിക്കുന്നതിനോട് യോജിപ്പില്ലായിരുന്നുവെന്നും കുട്ടിയുടെ മാതാവ് പറഞ്ഞു. കോഴിക്കോട്ടെ താമസസ്ഥലത്ത് എത്തിയിട്ട് രണ്ട് വർഷമേ ആയിട്ടുള്ളു. തൊട്ടടുത്ത ആളുകളെ മാത്രമാണ് പരിചയം. ആശാ വർക്കർമാരെയോ അംഗൻവാടി പ്രവർത്തകരെയോ അറിയില്ല. കോഴിക്കോട് ഇഖ്ര ആശുപത്രിയിലാണ് ഭാര്യയെ കാണിച്ചിരുന്നത്. ഇതിന്റെ രേഖകൾ കൈവശമുണ്ടെന്നും ഷറാഫത്ത് പറഞ്ഞു. ഒക്‌ടോബർ 28നായിരുന്നു ഡേറ്റ് തന്നത്. പ്രസവ വേദന വരുമ്പോൾ ആശുപത്രിയിലേക്ക് പോകാമെന്ന് കരുതി. അതിനാൽ 28ന് ആശുപത്രിയിൽ പോയില്ല. മരുന്ന് നൽകി പ്രസവം നടത്തുമെന്നതിനാലാണ് പറഞ്ഞ തീയതിയിൽ തന്നെ പോകാത്തത്. അതിന് തങ്ങൾക്ക് താൽപ്പര്യമില്ലായിരുന്നുവെന്നും ദമ്പതികൾ പറഞ്ഞു.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!