Trending

കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് സീസണിലെ അവസാന ഹോം മത്സരം

അവസാന പോരാട്ടത്തിന് ഒരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് സീസണിലെ അവസാന ഹോം മത്സരം. മുംബൈ സിറ്റിയാണ് എതിരാളികള്‍. വൈകീട്ട് 7.30നാണ് മത്സരം തുടങ്ങുക. ബ്ലാസ്റ്റേഴ്‌സ് അവസാനം കളിച്ച അഞ്ച് മത്സരങ്ങളില്‍ ജയിക്കാനായത് ഒന്നില്‍ മാത്രം. 22 മത്സരങ്ങളില്‍ നിന്ന് 25 പോയിന്റുമായി പത്താം സ്ഥാനത്ത്. കൊച്ചിയില്‍ കളിച്ച11 മത്സരങ്ങളില്‍ 4 ജയം, 5 തോല്‍വി, 2 സമനില സീസണിന്റെ മധ്യത്തില്‍ കോച്ച് മൈക്കല്‍ സ്റ്റാറയുടെ പുറത്താകലും പിന്നീടുണ്ടായ ആരാധക രോഷവും കൊച്ചിയില്‍ അലയടിച്ച സീസണാണ് കടന്നുപോകുന്നത്. പരിശീലകനായി താത്കാലിക ചുമതല ഏറ്റെടുത്ത ടി.ജി പുരുഷുത്തോമന്‍ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി. എന്നാല്‍ അവസാന മത്സരങ്ങളില്‍ ടീം അമ്പേ പരാജയമായി. പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചതിനാല്‍ ഇന്ന് കൂടുതല്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കിയേക്കും. അവധിയില്‍ പോയ മുന്നേറ്റ താരം ഹെസൂസ് ഹിമെനെ കളിക്കാത്തതിനാല്‍ നോവ സദൂയി ടീമില്‍ തിരിച്ചെത്തുമോയെന്നാണ് ആകാംക്ഷ.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!