കെപിസിസി ജനറല്‍ സെക്രട്ടറിയും അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചത് പിന്നാലെ പരിഹാസവുമായി സിപിഐഎം നേതാവ് പി ജയരാജന്‍. പെങ്ങള്‍ പോയി കണ്ട് സെറ്റായാല്‍ പിന്നാലെ ആങ്ങളയും പോകുമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കെ മുരളീധരനെതിരെ വിഷയം ആയുധമാക്കാനുള്ള ഒരുക്കത്തിലാണ് സിപിഐഎം.
ബിജെപിയില്‍ ചേരില്ലെന്ന വാര്‍ത്ത നിഷേധിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് പത്മജയുടെ പുതിയ പ്രഖ്യാപനം. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുന്ന പത്മജയുമായി ഇനി ഒരു ബന്ധവുമില്ലെന്നാണ് എംപിയും സഹോദരനുമായ കെ മുരളീധരന്‍ പ്രതികരിച്ചത്. പാര്‍ട്ടി പത്മജയ്ക്ക് പരിഗണന നല്‍കിയിട്ടും അവര്‍ ചെയ്തത് ചതിയാണെന്നും തെരഞ്ഞെടുപ്പിലൂടെ ഇതിന് മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.