കൂടത്തായി കേസിലെ മുഖ്യപ്രതി ജോളിയുടെ ഹർജി തളളി ഹെെക്കോടതി.ആദ്യഭര്‍ത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയെന്ന കേസില്‍ കുറ്റവിമുക്തയാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.കോഴിക്കോട് സ്‌പെഷ്യൽ അഡീഷണൽ സെഷൻസ് കോടതി തള്ളിയ ജോളിയുടെ അപേക്ഷ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് തള്ളിയത്.
2011 സെപ്റ്റംബർ 20-ന് സയനൈഡ് ഉള്ളിൽച്ചെന്നാണ് റോയ് തോമസ് കൊല്ലപ്പെട്ടതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 2002 മുതൽ 2016 വരെയുള്ള കാലയളവിൽ ഒരേ കുടുംബത്തിലെ ആറുപേരെ കൊലപ്പെടുത്തിയ കേസിലാണ് ജോളി ശിക്ഷിക്കപ്പെട്ടത്. പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ മാത്യു, മകൻ റോയ് തോമസ്, അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ, ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജുവിന്റെ ഭാര്യ സിലി, മകൾ ആൽഫൈൻ എന്നിവരാണ് മരിച്ചത്. ഭർതൃമാതാവിനെ വിഷം കൊടുത്തും മറ്റ് അഞ്ചുപേരെ സയനൈഡ് നൽകിയുമാണ് കൊലപ്പെടുത്തിയതെന്നും അന്വേഷണ സംഘം കണ്ടൈത്തിയിരുന്നു. ബന്ധുക്കളുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് 2019 ജൂലൈയിൽ റോയിയുടെ സഹോദരൻ റോജോ വടകര റൂറൽ എസ്പിക്ക് നൽകിയ പരാതിയിലായിരുന്നു അന്വേഷണം.