സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു.. നാൽപ്പതിനായിരത്തിന് അടുത്താണ് ഇന്ന് ഒരു പവന് വില. പവന് 800 രൂപയാണ് ഇന്ന് വർധിച്ചിരിക്കുന്നത്. ഇന്നലെ 38,720 രൂപയായിരുന്നു ഒരു പവന് വില. ഇന്നത് 39,520 രൂപയായി. ഗ്രാമിന് 100 വർധിച്ച് 4940 രൂപയായി. ഇന്നലെ 4840 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന്റെ വില.