Kerala News

വിവാഹ ചിത്രങ്ങൾ ​ഗായത്രി സ്റ്റാറ്റസാക്കി, ആദ്യ പ്രണയ വിവാഹത്തിൽ പ്രവീണിന് രണ്ടു കുട്ടികൾ

തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ പ്രതി പ്രവീണിന്റെ മൊഴി പുറത്ത്. രഹസ്യമായി നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങൾ ​ഗായത്രി സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വിട്ടതാണ് കാെലയ്ക്ക് കാരണമായതെന്ന് പ്രവീൺ പറഞ്ഞു. ഒരുവർഷം മുൻപാണ് തിരുവനന്തപുരത്തെ പള്ളിയിൽവെച്ച് പ്രവീൺ ഗായത്രിയെ വിവാഹം ചെയ്തത്. ഇക്കാര്യം ഇരുവരും മറച്ചുവെച്ചിരുന്നു. പിന്നീട് പ്രവീണിന്റെയും ഗായത്രിയുടെയും വീട്ടുകാരും ജൂവലറിയിലെ മറ്റു ജീവനക്കാരും വിവാഹക്കാര്യം അറിഞ്ഞു. പ്രവീണിന്റെ ഭാര്യയും ബന്ധുക്കളും ഇത് ഗായത്രിയുടെ വീട്ടുകാരെയും ജൂവലറി അധികൃതരെയും അറിയിക്കുകയും ചെയ്തു. ഇതോടെ ഗായത്രി ജൂവലറിയിലെ ജോലി മതിയാക്കി പ്രവീണിനെ തമിഴ്നാട്ടിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. തമിഴ്നാട്ടിലേക്ക് പോവും മുമ്പാണ് ​ഗായത്രിയും അരുണും കണ്ടത്. തമിഴ്നാട്ടിലേക്ക് തന്നെയും കൊണ്ടു പോവണമെന്ന് ​ഗായത്രി വാശി പിടിച്ചു. ​ഗായത്രിയെ പറഞ്ഞ് മനസ്സിലാക്കാൻ വേണ്ടിയാണ് തമ്പാനൂരിൽ മുറിയെടുത്തത്. എന്നാൽ ഇവിടെ വെച്ച് ഇരുവരും തമ്മിൽ വഴക്കിട്ടു. ഹോട്ടൽ മുറിയിൽ വെച്ചുണ്ടായ തർക്കത്തോടെ ​ഗായത്രി ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടു. ഇതോടെ പ്രകോപിതനായ താൻ ​ഗായത്രിയെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് പ്രവീൺ പൊലീസിനോട് പറഞ്ഞത്.

ഏറെക്കാലം സ്വകാര്യ ബസിൽ കണ്ടക്ടറായി ജോലി ചെയ്യുമ്പോൾ ഒഴുകുപാറ മുതലക്കുളത്തുള്ള യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചു. ഇതിൽ അഞ്ചു വയസ്സുള്ള മകനും ആറുമാസം പ്രായമുള്ള മകളുമുണ്ട്. പിന്നീടാണ് ജൂവലറിയിൽ ഡ്രൈവറായി ജോലി ലഭിച്ചത്. കഴിഞ്ഞ ആറു മാസത്തോളമായി പ്രവീൺ മുതലക്കുളത്തെ വീട്ടിലേക്ക് എത്താറില്ലായിരുന്നുവെന്നാണ് വിവരം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!