Local News

വെൽഫെയർ പാർട്ടി കുന്നമംഗലം മണ്ഡലം തെരെഞ്ഞെടുപ്പ് കൺവൻഷൻ

കുറ്റിക്കാട്ടൂർ : നിയമസഭാ തെരെഞ്ഞെടുപ്പിൽ ഒരു മുന്നണിക്കും നിരുപാധിക പിന്തുണ നൽകില്ലെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സമിതി അംഗം ടി. മുഹമ്മദ് വേളം പറഞ്ഞു. കുന്നമംഗലം മണ്ഡലം തെരെഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘ്പരിവാറിന് വിജയ സാധ്യത ഉള്ള മണ്ഡലങ്ങളിൽ തൊട്ടടുത്ത മതേതര മുന്നണിയെ വെൽഫെയർ പാർട്ടി പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് പി.സി. മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.

മണ്ഡലം തെരെഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളെ കൺവൻഷനിൽ വെച്ച് തെരെഞ്ഞെടുത്തു. സിറാജുദ്ദീൻ ഇബ്‌നുഹംസ (ചെയർമാൻ),ദാനിഷ് കുന്നമംഗലം (കൺവീനർ), ഇ.പി. ഉമർ (അസിസ്റ്റന്റ് കൺവീനർ).

മണ്ഡലം വൈസ് പ്രസിഡന്റ് അൻഷാദ് മണക്കടവ്, മുസ്‌ലിഹ് പെരിങ്ങൊളം, എം.പി. ഫാസിൽ, ഉമ്മർ മാസ്റ്റർ ഒളവണ്ണ, സി. അബ്ദുറഹ്മാൻ, സമദ് നെല്ലിക്കോട്, അഷ്‌റഫ് വെള്ളിപറമ്പ്, തൗഹീദ അൻവർ, അഷ്‌റഫ് മാവൂർ, സലീം മേലേടത്ത് തുടങ്ങിയവർ സംസാരിച്ചു.

മണ്ഡലം പ്രസിഡന്റ് സിറാജുദ്ദീൻ ഇബ്നു ഹംസ സ്വാഗതവും സെക്രട്ടറി എം.എ. സുമയ്യ നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!