നടന് മിഥുന് ചക്രവര്‍ത്തി ബിജെപിയില്‍ ചേര്‍ന്നു. ബ്രിഗേഡ് പരേഡ് മൈതാനത്ത് ചേര്‍ന്ന ബിജെപി പൊതുസമ്മേളനത്തിലാണ് മിഥുന് ചക്രവര്‍ത്തി ബിജെപി അംഗത്വം സ്വീകരിച്ചത്.
തൃണമൂൽ കോൺഗ്രസ് എംപിയായിരുന്നു മിഥുൻ ചക്രവർത്തി. അഴിമതി കേസിൽ ആരോപണവിധേയനായതിനെ തുടർന്ന് സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ ബിജെപി ജനറൽ സെക്രട്ടറി കൈലാശ് വിജയവര്‍ഗിയയുമായി മിഥുൻ ചക്രവർത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന റാലിയില്‍ മിഥുന് ചക്രവര്‍ത്തി എത്തുമെന്ന് ചർച്ചയ്ക്കു ശേഷം വിജയവര്‍ഗിയ പ്രതികരിച്ചിരുന്നു.