കോഴിക്കോട് വിവാഹദിനം നവവധു ആത്മഹത്യ സംഭവത്തില്‍ ദുരൂഹത.വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം മുന്‍പാണ് സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് വിദ്യാര്‍ത്ഥിനി കളാണ്ടിതാഴം നങ്ങോലത്ത് വീട്ടില്‍ മേഘ ആത്മഹത്യ ചെയ്തത്.സംഭവത്തില്‍ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. ‘എന്റെ കാര്യങ്ങളെല്ലാം അവനറിയാം… ഒപ്പം ജീവിക്കാന്‍ കഴിയില്ല… എന്റെ ഇഷ്ടപ്രകാരമാണ് ഇത് ചെയ്യുന്നത്..’ എന്നാണ് പൊലീസ് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്. യുവതിയുടെ ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായി ചേവായൂര്‍ ഇന്‍സ്പെക്ടര്‍ പി ചന്ദ്രമോഹന് പറഞ്ഞു.
വെളുപ്പിന് ബ്യൂട്ടിഷ്യന് എത്തിയപ്പോള്‍ കുളിച്ചു വരാമെന്നു പറഞ്ഞ് മേഘ മുറിയിലേക്ക് പോകുകയായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും മേഘ പുറത്തിറങ്ങിയില്ല. ഏറെ നേരം വാതിലില്‍ തട്ടി വിളിച്ചെങ്കിലും തുറന്നില്ല. ഇതോടെ വാതില്‍ പൊളിക്കാനുള്ള ശ്രമങ്ങള്‍ നടന്നു. ചിലര്‍ ജനല്‍ ചില്ല് തകര്‍ത്ത് അകത്തേക്ക് നോക്കി. മേഘയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയതോടെ വാതില്‍ അതിവേഗത്തില്‍ പൊളിച്ച് അകത്തേക്ക് പ്രവേശിപ്പിച്ചു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
‘എന്റെ കാര്യങ്ങളെല്ലാം അവനറിയാം…ഒപ്പം ജീവിക്കാന്‍ കഴിയില്ല മേഘയുടെ ആത്മഹത്യാക്കുറിപ്പ്

