അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച കോടതി ഉത്തരവിൽ പ്രത്യേകിച്ച് സന്തോഷമോ ദുഖമോയില്ലെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. പ്രതി പ്രബലനാണ്. എന്തും സഭവിക്കാം. ദിലീപിന് മുന്‍കൂര്‍ ജാമ്യം കിട്ടിയത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വെല്ലുവിളിയായി മാറും. ശക്തനായ പ്രതി പുറത്ത് നില്‍ക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.മുന്‍കൂര്‍ ജാമ്യത്തിന് ഇത്രത്തോളം നടപടി ക്രമങ്ങള്‍ കോടതിയില്‍ നിന്നും ഉണ്ടായെന്നും ഈ സമയത്തിനുള്ളില്‍ ഫോണില്‍ നിന്നും വിവരങ്ങളെല്ലാം നീക്കാന്‍ പ്രതിക്ക് സമയം കിട്ടിയെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
കോടതി ഉത്തരവ് പ്രോസിക്യൂഷന് തിരിച്ചടിയല്ല. കേട്ട് കേൾവിയില്ലാത്ത കാര്യങ്ങളാണ് കോടതിയിൽ നടന്നതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. തനിക്കെതിരെയുള്ള ലൈംഗിക പരാതി വ്യാജമാണെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. പരാതിക്കാരിയെ അറിയില്ലെന്നും മൊഴി കൊടുക്കാന്‍ അവര്‍ വന്നിട്ടില്ലെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

