മലപ്പുറം: ഡിഎഫ്ഒ ഓഫീസ് ആക്രമണക്കേസില്‍ ജയില്‍മോചിതനായതിനു പിന്നാലെ യുഡിഎഫ് നേതാക്കളെ നേരില്‍കാണാന്‍ പി.വി അന്‍വര്‍ എംഎല്‍എ. മുസ്ലിം ലീഗ് നേതാക്കളുമായാണ് ആദ്യ കൂടിക്കാഴ്ച നടക്കുന്നത്. അന്‍വറിനെ സ്വാഗതം ചെയ്ത് യുവ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു.
ലീഗ് നേതാക്കളെ കാണാന്‍ പാണക്കാട്ടേക്കു പോകുമെന്നാണു വിവരം. സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. അന്‍വറിനെ മുന്നണിയിലെടുക്കാന്‍ ലീഗിന്റെ നേതൃത്വത്തില്‍ സമ്മര്‍ദം തുടരുന്നതിനിടെയാണു പുതിയ നീക്കം.
വന്യജീവി ആക്രമണത്തിനെതിരായ പ്രതിഷേധത്തിനിടെ നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസ് ആക്രമിച്ച കേസില്‍ ഞായറാഴ്ച വൈകീട്ടാണ് പി.വി അന്‍വറിനെ ഒതായിയിലെ വീട്ടില്‍നിന്ന് പൊലീസ് നാടകീയമായി അറസ്റ്റ് ചെയ്തത്.