National

ടിബറ്റിലും നേപ്പാളിലും ഭൂചലനം; തീവ്രത 7.1

കാഠ്മണ്ഡു: ടിബറ്റിലും നേപ്പാളിലും ഭൂചലനം. 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. കാഠ്മണ്ഡു അടക്കം പ്രധാന നഗരങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. ഇന്ത്യയിലെ ചില ഭാഗങ്ങളില്‍ പ്രകമ്പനമുണ്ടായി.

ഇന്ത്യന്‍ സമയം 6.35നാണ് ഭൂകമ്പമുണ്ടായത്. വടക്കന്‍ നേപ്പാളായിരുന്നു പ്രഭവ കേന്ദ്രം. ടിബറ്റില്‍ നേപ്പാള്‍ അതിര്‍ത്തിക്കടുത്തായാണ് റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയത്. ബിഹാറിലും അസമിലും പ്രകമ്പനമുണ്ടായി. ചൈനയുടെയും ബംഗ്ലാദേശിന്റെയും ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ആളുകള്‍ ഭയന്ന് വീടുകള്‍ക്കും അപ്പാര്‍ട്ടുമെന്റുകള്‍ക്കും പുറത്തിറങ്ങി. അതേസമയം നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടോ എന്ന് ഇപ്പോള്‍ വ്യക്തമല്ല.

നേപ്പാള്‍ ഇതിനു മുന്‍പും ശക്തമായ ഭൂചലനമുണ്ടായിട്ടുള്ള രാജ്യമാണ്. 2005ലുണ്ടായ ഭൂചലനത്തില്‍ പതിനായിരത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!