കൊല്ലം: കൊല്ലത്ത് മൂന്ന് ദിവസമായി വടിവാളും നായയുമായി പൊലീസിനെ വെല്ലുവിളിച്ച് നിൽക്കുന്ന പ്രതിയെ പിടികൂടി. മഫ്തിയിലുള്ള പൊലീസാണ് സജീവനെ പിടികൂടിയത്. മണിക്കൂറുകളായി വടിവാൾ വീശി സജീവൻ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഇന്ന് നാല് മണിക്കൂറിലേറെ പൊലീസ് ശ്രമിച്ചിട്ടും സജീവനെ വീടിന് പുറത്തിറക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് നാട്ടുകാരുടെയും പൊലീസുകാരുടെയും കൃത്യമായ ഇടപെടലിലൂടെ ബലംപ്രയോഗിച്ച് സജീവനെ കീഴടക്കുകയായിരുന്നു.
കൈവിലങ്ങണിയിച്ചാണ് വീട്ടിൽ നിന്ന് സജീവനെ പുറത്തിറക്കിയത്. പലതവണ സജീവനെ പിടികൂടാനായി പൊലീസ് വീടിനകത്തേക്ക് കയറിയെങ്കിലും വടിവാൾ വീശിയടോതെ പൊലീസിന് തിരിച്ചിറങ്ങേണ്ടി വരികയായിരുന്നു. നായയെ അടക്കം ഇയാൾ അഴിച്ചുവിട്ടിരുന്നു. ജനൽചില്ലുകൾ അടക്കം അടിച്ചുതകർത്ത് പുറത്തേക്ക് എറിയുകയും പ്രതി ചെയ്തിരുന്നു.

