Kerala

സ്വന്തം നാട്ടിൽ കലാമാമാങ്കം; നേരിട്ട് കാണാൻ കഴിയാത്ത ദുഃഖത്തിൽ നിഘ്ന അനിൽ

അറുപത്തൊന്നാമത് കേരള സ്കൂൾ കലോത്സവം സ്വന്തം നാട്ടിൽ കൊടിയേറിയപ്പോൾ അതിന് നേരിട്ട് സാക്ഷിയാകാൻ കഴിയാത്ത വിഷമത്തിലാണ് നിഘ്ന അനിൽ. തന്റെ സ്കൂൾ കാലഘട്ടത്തിൽ കലോത്സവ വേദികളിൽ സജീവമായി തിളങ്ങിയിരുന്ന നിഘ്ന ഇന്ന് ലണ്ടനിൽ സൈബർ സെക്യൂരിറ്റി കണ്സല്ട്ടന്റ് ആയി ജോലി ചെയ്യുകയാണ്. അതിനാൽ തന്നെ താനിക്കേറ്റവും പ്രിയപ്പെട്ട കലോത്സവ വേദി സ്വന്തം നാട്ടിൽ വന്നപ്പോൾ നിഘ്നക്ക് നേരിട്ട് കാണാനും ആസ്വദിക്കാനുമായില്ല.

2008 മുതൽ 2012 വരെയുള്ള തുടർച്ചയായ അഞ്ചു വർഷങ്ങളിലെ സ്കൂൾ കലോത്സവങ്ങളിൽ മോഹിനിയാട്ടം, കേരള നടനം, നാടോടി നൃത്തം എന്നെ ഇനങ്ങളിൽ പങ്കെടുത്ത് നിഘ്ന ഒട്ടനവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. അഞ്ചു വർഷങ്ങളിലും കോഴിക്കോടിന് വേണ്ടി സ്വർണക്കപ്പ് ഏറ്റുവാങ്ങിയ പ്രതിഭകളുടെ കൂട്ടത്തിൽ നിഘ്ന ഉണ്ടായിരുന്നു. 2018 – ൽ പുറത്തിറങ്ങിയ ‘തേനീച്ചയും പീരങ്കിപ്പടയും’ എന്ന മലയാള സിനിമയിൽ നായികയായി അഭിനയിച്ചും തന്റെ കലാപാരമ്പര്യം തുടർന്ന് കൊണ്ടുവന്നിരുന്നു. പിന്നീടാണ് വിദേശത്ത് ജോലി ലഭിച്ച് കോഴിക്കോട് വിട്ട് ലണ്ടനിൽ പോകേണ്ടി വന്നത്.

2010 -ൽ കോഴിക്കോട് വെച്ച് നടന്ന സംസ്ഥാന കലോത്സവത്തിൽ നിഘ്ന അവതരിപ്പിച്ച മൂന്ന് ഇങ്ങളിലും വിജയം നേടിയിരുന്നു. അന്ന് പത്താംക്ലാസ്സുകാരിയായിരുന്ന നിഘ്നക്ക് പഴയ ഓർമകൾ പുതുക്കാനായി ഇത്തവണ കലോത്സവം കാണാൻ സാധിക്കാത്തതിൽ അതിയായ ദുഖത്തിലാണ്. ഓൺ;ലൈൻ വഴിയാണ് നിഘ്ന പരിപാടികൾ ആസ്വദിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!