Kerala News

കലാശ കൊട്ട്….കോഴിക്കോട്ട്

കോവിഡ് തട്ടിയെടുത്ത രണ്ട് വർഷങ്ങൾക്കിപ്പുറം 61ാം സംസ്ഥാന സ്കൂൾ കലോത്സവത്തിന് കോഴിക്കോട് വേദിയാകുന്നവെന്ന വാർത്ത കേട്ട നാൾ മുതൽ ആഘോഷങ്ങളും ആരവങ്ങളും ഒരുക്കങ്ങളും നമ്മൾ തുടങ്ങിയിരുന്നു.അത് ഈ ദിവസം വരെ നമ്മുടെ നെഞ്ചോട് ചേർന്ന് നിൽകുകയുമാണ്. 2023 നമ്മൾ ആരംഭിക്കുന്നത് ഈ കലാമാമാങ്കത്തോട് കൂടിയാണ്. ജനുവരി മൂൺ മുതൽ ഇനീ ഏഴുവരെ നമ്മുടെ ആഘോഷങ്ങളെ കയ്‌ഹെർത്തു പിടിച്ച നിമിഷം. വിദ്യാർത്ഥികളെയും കലാസ്വാദകരെയും സംബന്ധിച്ച് വലിയ നഷ്ടമായിരുന്നു കൊവിഡ് കവർന്ന സ്കൂൾ കലോത്സവങ്ങൾ.ഇതിനെല്ലാം ഉള്ള മറുപടിയായിരുന്നു കഴിഞ്ഞ 5 ദിവസമായി നമ്മൾ കണ്ടത്.24 വേദികളിലായി മാറ്റുരച്ച കലാകാരൻമാർ,ഇഞ്ചോടിച്ച് പോരാട്ടങ്ങൾ മുറുകിയ മണിക്കൂറുകൾ,വാശിയേറിയ മത്സരങ്ങൾ,അമ്പേ അമ്പരപ്പിച്ച ജന പങ്കാളിത്തം,ഓടിനടക്കുന്ന അധ്യാപകർ,കാര്യങ്ങൾ ഏകോപിപ്പിക്കുന്ന സംഘാടക സമിതി,അവർക്കിടയിലൂടെ ഓടിനടക്കുന്ന മാധ്യമ പ്രവർത്തകർ,പോലീസുകാർ,തുടങ്ങി ഭക്ഷണം വരെ.ഇത്തവണത്തെ കലോത്സവം ജനഹൃദയങ്ങളിൽ താങ്ങി നിൽക്കുമെന്ന് ഉറപ്പാണ്.വെസ്റ്റ് ഹില്ലിലെ ക്യാപ്റ്റൻ വിക്രം മൈതാനിയായിരുന്നു പ്രധാന വേദി.കലോത്സവത്തിന്റെ എല്ലാദിനങ്ങളിലും മുഴുവൻ വേദികളും കാലുകുത്താൻ ഇടമില്ലാത്ത രീതിയിൽ നിറഞ്ഞു കവിഞ്ഞിരുന്നു.പ്രധാന വേദികളായ അതിരാണി പാടത്തും സാമൂതിരിയിലും ജനപ്രിയ ഇനങ്ങൾക്ക് ആളുകളുടെ കുത്തൊഴുക്ക് തന്നെയായിരുന്നു.നിറഞ്ഞ കൈയ്യടികളാണ് ഓരോ ടീമിനും മത്സരത്തിനായി ആവേശം നൽകിയത്ഒന്ന് രണ്ട് ദിവസം രാത്രി വൈകി നടന്ന മത്സരങ്ങൾക്കും കണ്ണഞ്ചിപ്പിക്കുന്ന വിധത്തിലെ തിരക്ക് എല്ലാവരെയും അതിശയപ്പെടുത്തിയ ഒന്ന് തന്നെയാണ്.

1957 ജനുവരി 26ന് എറണാകുളം ഗേൾസ് ഹൈസ്‌കൂളിലാണ് ആദ്യ കലോത്സവത്തിന് തിരിതെളിഞ്ഞത്.വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടറും പിന്നീട് ഡയറക്ടറുമായിരുന്ന ശ്രീ രാമവർമ്മ അപ്പൻ തമ്പുരനായിരുന്നു മേള നടത്തിപ്പിന്റെ ചുമതല. ഗേൾസ് സ്‌കൂളിലെ ഏതാനും ഹാളുകളും മുറികളിലും വച്ചാണ് മത്സരങ്ങൾ നടന്നത്. സമീപത്തെ എസ്ആർവി സ്‌കൂളിലായിരുന്നു വിദ്യാർഥികളും അധ്യാപകരും രണ്ടു ദിവസത്തെ കലോത്സവത്തിനായി ക്യാംപ് ചെയ്തത്. 60 പെൺകുട്ടികളുൾപ്പെടെ നാന്നൂറോളം ഹൈസ്‌കൂൾ വിദ്യാർത്ഥികൾ ആണ് പങ്കെടുത്ത ആദ്യ കലോത്സവത്തിൽ പങ്കെടുത്തത്.
അതേസമയം എട്ട് തവണ വീതമാണ് കോഴിക്കോടും തൃശ്ശൂരും കലോത്സവത്തിനായി വേദിയൊരുക്കിയിട്ടുള്ളത്. കോഴിക്കോട് വേദിയാകുമ്പോൾ ഒട്ടേറെ പ്രത്യേകതകളും ഓരോ തവണയായി ഉണ്ടാകുന്നതുമാണ്

1976 – കൂടുതല്‍ മത്സര ഇനങ്ങള്‍ കലോത്സവത്തില്‍ ഉള്‍പ്പെടുത്തപ്പെട്ടു
1987-ഓവറോള്‍ കിരീടം നേടുന്ന ജില്ലയ്ക്ക് ആദ്യമായി സ്വര്‍ണ്ണക്കപ്പ് ഏര്‍പ്പെടുത്തി
1994 -സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ നിന്നും സിബിഎസ്‍സി വിദ്യാര്‍ത്ഥികളെ മത്സരങ്ങളില്‍ പങ്കെടുപ്പിക്കുന്നത് അവസാനിപ്പിച്ചു.
2010 -സംസ്ഥാന സ്കൂള്‍ കലോത്സവം ഗോള്‍ഡന്‍ ജൂബിലി
കൂടാതെ ഇത്തവണ 61 -ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് വേദിയൊരുങ്ങിയതും കോഴിക്കോട് തന്നെ അതേസമയം ഇതിനിടയിൽ ഉയര്ന്നു വന്ന ഭക്ഷണ വിവാദങ്ങൾ ഉണ്ടാക്കിയ പുകിലുപോലും നമ്മുടെ ഈആഘോഷത്തെ ബാധിച്ചില്ല,കലോത്സവ വേദിയിലെ ഭക്ഷണവുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള വിവാദമായിരുന്നു ഉയർന്നത്. സ്കൂൾ കലോത്സവത്തിൽ നോൺ വെജ് വെജ് ഭക്ഷണം തമ്മിലുള്ള മത്സരമായിരുന്നു പ്രധാനം എന്നാൽ തീരുമാനിക്കേണ്ടത് സർക്കാരാണെന്ന് പറഞ്ഞ് പാചകക്കാരനായ പഴയിടം വിവാദത്തിന് നിന്നില്ല. കൂടെ നന്നായി മത്സ്യ മാംസ ഭക്ഷണങ്ങൾ പാചകം ചെയ്യുന്നവർ തനിക്കൊപ്പമുണ്ടെന്നും പഴയിടം പറഞ്ഞുവെച്ചു.
ഇറച്ചിയും മീനും വിളമ്പണ്ടാ എന്നൊരു നിർബന്ധം സർക്കാരിന് ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. അടുത്തവർഷം മാംസാഹാരം നൽകുമെന്നും മന്ത്രി അറിയിച്ചിരുന്നു.ഇനി പറയാനുള്ളത് പ്രതിസന്ധികൾ തരണം ചെയ്ത് ഗംഭീര മത്സരം കാഴ്ചവെച്ച കുട്ടികളെയാണ് ഈ ഓരോ കൈയടിയും,പ്രോത്സാഹനവും അവർക്കുള്ളതാണ് അവർ നാളെയുടെ താരങ്ങൾ കൂടിയാണ്.
എന്തുതന്നെയായാലും കലാമേളയ്ക്ക് ഇന്ന് അവസാനം കുറിക്കുകയാണ്,രാപകലില്ലാതെ ഓടിനടന്ന ആളുകൾക്കു മത്സരം കാണാൻ പലയിടത്തു നിന്നും എത്തിയ ആളുകൾ കൂടാതെ കലയെ ഇത്രയേറെ നെഞ്ചിലേറ്റിയ കോഴിക്കോട്ടുകാർക്ക് നന്ദി പറഞ്ഞുകൊണ്ട് ഒരുപിടി മനോഹര നിമിഷങ്ങളോടെ

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!