Kerala News

നിക്ഷേപ തട്ടിപ്പ്;പ്രവീണ്‍ റാണ നായകനായ സിനിമ സംവിധാനം ചെയ്തത് തൃശൂരിലെ എഎസ്ഐ

സേഫ് ആൻഡ് സ്ട്രോങ് കമ്പനിയുടെ പേരിൽ നിക്ഷേപ തട്ടിപ്പ് നടത്തിയതിനെ തുടർന്ന് പൊലീസ് കേസെടുത്തതോടെ മുങ്ങിയ കെ പി പ്രവീൺ റാണയ്ക്ക് പോലീസുമായി അടുത്ത ബന്ധം.റാണ നായകനായ ചോരന്‍ സിനിമ സംവിധാനം ചെയ്തത് തൃശൂര്‍ റൂറല്‍ പൊലീസിലെ എഎസ്ഐ ആയ സാന്‍റോ തട്ടിലാണ്. റാണയുടെ ബിസിനസിലെ സെക്യൂരിറ്റി ഓഫീസര്‍മാരായി പ്രവര്‍ത്തിക്കുന്നതും മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍മാരാണ്.തൃശ്ശൂര്‍ സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് പ്രവീണുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് പ്രവീണിനെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതാണ്. ഈ റിപ്പോര്‍ട്ട് നിലനില്‍ക്കേയാണ് റൂറല്‍ പോലീസ് ഗ്രൂപ്പ് മേധാവിയായ സാന്റോ പ്രവീണുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറായത്. ഇതോടെ സാന്റോയെ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍നിന്ന് വലപ്പാട് പോലീസ് സ്‌റ്റേഷനിലേക്ക് സ്ഥലം മാറ്റി. എന്നാല്‍ തുടര്‍നടപടികളൊന്നുമുണ്ടായില്ല.18 കേസുകളാണ് പ്രവീൺ റാണക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിലനിൽക്കുന്നത്. 11 കേസുകൾ തൃശ്ശൂർ ഈസ്റ്റ് സ്റ്റേഷനിലും അഞ്ചെണ്ണം വെസ്റ്റ് സ്റ്റേഷനിലും ഒരെണ്ണം കുന്നംകുളം സ്റ്റേഷനിലുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരുലക്ഷം രൂപ മുതൽ 20 ലക്ഷം രൂപവരെ നഷ്ടപ്പെട്ടവരായിരുന്നു പരാതിക്കാർ. 48 ശതമാനംവരെ പലിശയും ഫ്രാഞ്ചൈസി ചേർക്കാമെന്ന വാഗ്ദാനവും ചെയ്തതിനെ തുടർന്നാണ് നിക്ഷേപങ്ങൾ സ്വീകരിച്ചത്.

റാണ രാജ്യം വിട്ട് പോകാതിരിക്കാൻ പൊലീസ് വിമാനത്താവളങ്ങളിൽ അറിയിപ്പ് നൽകിയിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!