Kerala

മനുഷ്യരിൽ മാത്രമല്ല, പ്രകൃതിക്കിടയിലും പ്രണയമുണ്ട്; ഹിന്ദി കവിത രചനയിൽ എ ഗ്രേഡ് സ്വന്തമാക്കി ജ്യോത്സ്ന

കോഴിക്കോട്: അറുപത്തൊന്നാമത് കേരള സ്കൂൾ കലോത്സവത്തിൽ ഹിന്ദി കവിത രചനയിൽ എ ഗ്രേഡ് സ്വന്തമാക്കി കോക്കല്ലൂർ ജെ എസ് എസ് വിദ്യാർത്ഥി ജ്യോത്സ്ന ടി ജെ. ചെറുപ്പം തൊട്ടേ മലയാള കവിതകളും കഥകളും എഴുതി ധാരാളം സമ്മാനങ്ങൾ നേടിയ ജ്യോത്സ്ന ആദ്യമായിട്ടാണ് ഹിന്ദി കവിത രചനയ്ക്ക് പങ്കെടുക്കുന്നത്. എന്നിട്ടും മുന്നിലുണ്ടായിരുന്ന എല്ലാ പടവുകളും കേറി സംസ്ഥാന കലോത്സവത്തിൽ എത്തി എ ഗ്രേഡ് നേടിയ സന്തോഷത്തിലാണ് ഈ കൊച്ചു മിടുക്കി.

കവിത രചനയുടെ വിഷയം പ്രണയം ആയിരുന്നു. മനുഷ്യരുടെ ഇടയിൽ മാത്രമല്ല പ്രണയം സംഭവിക്കുന്നത് എന്ന് വിശ്വസിക്കുന്ന ജ്യോത്സ്ന എഴുതിയത് പ്രകൃതിക്കും ജീവജാലങ്ങൾക്കും ഇടയിലുള്ള പ്രണയമെന്ന വികാരത്തെ കുറിച്ചായിരുനിന്നു. അച്ഛൻ ജയന്ത്, ആർമി റേറ്റേർഡ് ഓഫീസർ അമ്മ ഷീന ബാങ്ക് ഉദ്യോഗസ്ഥയുമാണ്. ഒരു സഹോദരികൂടെ ഉണ്ട്. അധ്യാപകനായ അനിൽ മാഷിന്റെ പ്രോത്സാഹനം ജ്യോത്സ്നക്ക് വിലപ്പെട്ടതാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!