Kerala

നൃത്തത്തിനുള്ള ആടയാഭരണങ്ങൾ നൽകിയത് ടീച്ചർ; എ ഗ്രേഡ് കരസ്ഥമാക്കി ശിവാനി

എ ഗ്രേഡ് പ്രഖ്യാപനം വന്നപ്പോൾ ശിവാനിയുടെ സന്തോഷം കൊണ്ട് കരയാതിരിക്കാനായില്ല.നിറകണ്ണുകളോടെ ചിരിച്ചു കൊണ്ട് അവൾ തന്റെ നൃത്താധ്യാപികയെ സ്മരിച്ചു. ഈ വിജയം ടീച്ചർക്കും കൂടിയുള്ളതാണ്. കാരണം ശിവാനിക്ക് നൃത്തത്തിനുള്ള ആടയാഭരണങ്ങളൊക്കെ ടീച്ചറാണ് വാങ്ങി നൽകിയത്. ഭരതനാട്യത്തിനുളള ഉടയാടക്കും ആഭരണത്തിനും നല്ല ചെലവ് വരും. ടാപ്പിങ്ങ് തൊഴിലാളിയായ.അച്ഛൻ ജയന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു ഈ ചെലവെല്ലാം.

ശിവാനിയ്ക്കും ഇവിടെ വരെയുള്ള വഴി ഒട്ടും എളുപ്പമായിരുന്നില്ല. ഉപജില്ലാതലത്തിൽ അപ്പീൽ വഴിയാണ് ശിവാനി മത്സര രംഗത്തെത്തിയത്.
ജില്ലാതലത്തിലും എ ഗ്രേഡ് നേടിയിരുന്നു. ആറ് വയസ് മുതൽ ശിവാനി നൃത്തം അഭ്യസിക്കുന്നുണ്ട്. സംസ്ഥാന കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഭരതനാട്യത്തിനാണ് എടവണ്ണ എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസിലെ 10-ാം ക്ലാസ് വിദ്യാർഥിയായ ശിവാനി എ ഗ്രേഡോടെ മികച്ച വിജയം നേടിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!