information News

അറിയിപ്പുകൾ

മനുഷ്യാവകാശ കമ്മീഷൻ സിറ്റിങ്: 16 പരാതികൾ തീർപ്പാക്കി

സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ സിറ്റിങ്ങിൽ16 പരാതികൾ തീർപ്പാക്കി. കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥിൻ്റെ അധ്യക്ഷതയിൽ നടന്ന സിറ്റിങ്ങിലേക്ക് 66 പരാതികളാണ് ലഭിച്ചത്. 45 കേസുകളിൽ പരാതിക്കാർ ഹാജരായി. പുതുതായി നാല് പരാതികൾ ലഭിച്ചു.

തൊഴിൽദായക പദ്ധതികളെ കുറിച്ച് ബോധവൽക്കരണ സെമിനാർ നടത്തി

ജില്ലയിൽ വ്യവസായ സംരംഭം ആരംഭിക്കാൻ താൽപര്യമുള്ളവർക്കായി പ്രധാനമന്ത്രിയുടെ തൊഴിൽദായക പദ്ധതികളെ കുറിച്ച് ബോധവൽക്കരണ സെമിനാർ നടത്തി. ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ഏകദിന സെമിനാർ ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ ഉദ്ഘാടനം ചെയ്തു.

കേന്ദ്രസർക്കാറിന്റെ സൂക്ഷ്മ – ചെറുകിട വ്യവസായ മന്ത്രാലയം ആവിഷ്കരിച്ച് ഖാദി ഗ്രാമവ്യവസായ കമ്മീഷനും ഖാദി ഗ്രാമ വ്യവസായ ബോർഡും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായാണ് തൊഴിൽ പദ്ധതികൾ നടപ്പിലാക്കി വരുന്നത്.

ഗ്രാമപ്രദേശങ്ങളിൽ ആരംഭിക്കാവുന്നതും 25 ലക്ഷം രൂപ വരെ പദ്ധതി ചെലവ് വരുന്നതുമായ വ്യവസായ സംരംഭങ്ങൾക്ക് മൊത്തം പദ്ധതി ചെലവിന്റെ 35% വരെ സബ്സിഡി അനുവദിക്കും. നിർമ്മാണ മേഖലയിൽ 25 ലക്ഷം രൂപയും സേവന മേഖലയിൽ 10 ലക്ഷം രൂപയുമാണ് പദ്ധതി ചെലവിന്റെ പരിധി. അംഗീകൃത ബാങ്കുകൾ അനുവദിക്കുന്ന വായ്പയുടെ അടിസ്ഥാന ത്തിലാണ് സബ്സിഡി അനുവദിക്കുന്നത്. പട്ടികജാതി, പട്ടികവർഗ്ഗ, പിന്നോക്ക ന്യൂനപക്ഷ വിഭാഗക്കാർ, വികലാംഗർ, വിമുക്ത ഭടൻമാർ, വനിതകൾ തുടങ്ങിയ വിഭാഗങ്ങൾക്ക് അർഹമായ ഇളവ് നൽകി വരുന്നു. സംസ്ഥാനത്തുടനീളം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതിയുടെ പ്രചരണാർത്ഥമാണ് ഖാദി ഗ്രാമ വ്യവസായ ബോർഡ് കോഴിക്കോട് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചത്. പദ്ധതികൾ സംബന്ധിച്ച വിശദവിവരം www.kviconline.gov.org ൽ ലഭിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി അദ്ധ്യക്ഷത വഹിച്ചു.
കോഴിക്കോട് മെർക്കന്റയിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി (കോംകോ)യിലെ ജീവനക്കാർക്കുള്ള ഖാദി വസ്ത്ര വിതരണോദ്ഘാടനവും നടന്നു. കോംകോ പ്രസിഡൻ്റ് വി.ടി.സത്യൻ ജീവനക്കാർക്കുള്ള ഖാദി വസ്ത്രം ഏറ്റുവാങ്ങി.

ഖാദി ഗ്രാമ വ്യവസായ ബോർഡ് സെക്രട്ടറി കെ.എ.രതീഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.പി.ശിവാനന്ദൻ, സെക്രട്ടറി അഹമ്മദ് കബീർ, വാർഡ് കൗൺസിലർ എസ്.കെ.അബൂബക്കർ, ഖാദി ബോർഡ് അംഗം കെ. ലോഹ്യ, ലീഡ് ഡിസ്ട്രിക്ട് മാനേജർ ടി.എം. മുരളീധരൻ, ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ കെ.രാജീവ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

താത്കാലിക അധ്യാപക നിയമനം

കോഴിക്കോട് ഗവ.മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഫിസിക്‌സ് വിഷയത്തിൽ താത്കാലിക അധ്യാപക നിയമനത്തിന് ജനുവരി 11ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണം

മത്സ്യത്തൊഴിലാളി അപകട ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി അദാലത്തും ആനുകൂല്യ വിതരണവും ജനുവരി 15ന്

തൃശൂര്‍, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ അർഹരായവർക്ക് സമയബന്ധിതമായി ആനുകൂല്യം ലഭിക്കുവാൻ മത്സ്യത്തൊഴിലാളി അപകട ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി അദാലത്തും ആനുകൂല്യ വിതരണവും ജനുവരി 15ന് നടക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് മുഖേന പൂർണ്ണമായും സർക്കാർ ധനസഹായത്താൽ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധത്തൊഴിലാളികൾക്കുമായി നടപ്പാക്കുന്ന ഇൻഷുറൻസ് പദ്ധതിയാണ് ‘അപകട ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി’. അപകടമരണങ്ങൾക്കും പൂർണ്ണ അവശതക്കും 10 ലക്ഷം രൂപയാണ് ധനസഹായം. പൊതുമേഖല ഇൻഷുറൻസ് കമ്പനികൾ മുഖേനയാണ് പദ്ധതി നടപ്പാക്കി വരുന്നത്. വിവിധങ്ങളായ കാരണങ്ങളാൽ ഗുണഭോക്താക്കൾക്ക് ആനുകൂല്യം ലഭിക്കുന്നതിൽ കാലതാമസം ഉണ്ടാവുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് തൃശൂര്‍, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ അർഹരായവർക്ക് സമയബന്ധിതമായി ആനുകൂല്യം ലഭിക്കുവാൻ കഴിയുന്ന തരത്തിൽ ഇൻഷുറൻസ് കമ്പനികളുമായി അദാലത്ത് നടത്തുവാൻ നിശ്ചയിച്ചതെന്നും മന്ത്രി പറഞ്ഞു. തെക്കന്‍ ജില്ലകളിലെ അര്‍ഹരായവര്‍ക്ക് വേണ്ടി തിരുവനന്തപുരത്ത് വച്ചു ഡിസംബര്‍ 28 ന് നടത്തിയ ഒന്നാം ഘട്ട അദാലത്തില്‍ പരിഗണനയ്ക്ക് വന്ന 145 അപേക്ഷകളില് 89 എണ്ണവും തീര്‍പ്പാക്കിയിരുന്നു. ബാക്കിയുള്ളവ ഉദ്യോഗസ്ഥ തല അദാലത്തുകളിൽ തീർപ്പാക്കുവാൻ നിർദ്ദേശം നൽകി. 8.50 കോടി രൂപയുടെ ആനുകൂല്യങ്ങളാണ് അന്ന് അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു.

2022 ജനുവരി 15 ശനിയാഴ്ച രാവിലെ 10 മണി മുതൽ കോഴിക്കോട് വരക്കല്‍ ബീച്ചിനു സമീപമുള്ള സമുദ്ര കമ്മ്യൂണിറ്റി ഹാളിൽ വച്ചു നടക്കുന്ന വടക്കന്‍ മേഖലാ അദാലത്ത് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം നിര്‍വഹിക്കും. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. അര്‍ഹരായ എല്ലാ മത്സ്യത്തൊഴിലാളികളും ഈ അവസരം വിനിയോഗിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!