National News

കർഷക സമരങ്ങളിൽ കോവിഡ് ആശങ്ക അറിയിച്ച് സുപ്രിംകോടതി

ഡൽഹി അതിർത്തികളിൽ നടക്കുന്ന കർഷക സമരത്തിൽ കോവിഡ് ആശങ്ക അറിയിച്ച് സുപ്രിംകോടതി. സമരം നിസാമുദ്ദീനിൽ ഉണ്ടായ സ്ഥിതി ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. സമരങ്ങളിൽ കൊവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടോയെന്നും സമരം രോഗ വ്യാപനത്തിന് കാരണമാകുമോ എന്നും സുപ്രീംകോടതി ചോദിച്ചു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചല്ല കർഷക സമരമെന്ന് കേന്ദ്രസർക്കാർ മറുപടി നൽകി. ആൾക്കൂട്ടം ഒഴിവാക്കുന്നതിനായി സർക്കാർ സ്വീകരിച്ച നടപടികളിൽ കേന്ദ്ര സർക്കാരിനോട് സുപ്രിംകോടതി റിപ്പോർട്ട് തേടി. തബ്​ലീഗ്​ സമ്മേളനത്തിന്‍റെ സമയത്തുണ്ടായ അതേ സാഹചര്യമാണ്​ കർഷക സമരത്തിലും നില നിൽക്കുന്നത്​. കർഷകർക്ക്​ കോവിഡിൽ നിന്നും സംരക്ഷണമുണ്ടോയെന്ന്​ വ്യക്​തമല്ല. അവരുടെ സംരക്ഷണത്തിനായി നിങ്ങൾ എന്തൊക്കെ നടപടികളാണ്​ സ്വീകരിച്ചതെന്ന്​ വ്യക്​തമാക്കണമെന്ന്​ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട്​ കോടതി നിർദേശിച്ചു. മുൻ അനുഭവങ്ങളിൽ നിന്ന്​ പാഠങ്ങളൊന്നും പഠിച്ചില്ലേയെന്നും സുപ്രീംകോടതി ചോദിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!