kerala

വയനാട് തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റ് വഴി കാറിൽ കടത്തി കൊണ്ടുവന്ന 300 ഗ്രാം MDMA പിടിച്ചെടുത്ത കേസ് ; മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്തു

2025 മാർച്ച് മാസം വയനാട് തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ കാസർകോട് സ്വദേശികളായ ജാബിർ, മുഹമ്മദ്കുഞ്ഞി എന്നിവർ കാറിൽ കടത്തിക്കൊണ്ടുവന്ന 300 ഗ്രാം എംഡി എം എ പിടിച്ചെടുക്കുകയും രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുള്ളതാണ് ഈ കേസിന്റെ തുടരന്വേഷണത്തിൽ എക്സൈസ് ക്രൈംബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തിൽ ഈ മയക്കുമരുന്ന് ബാംഗ്ലൂരിൽ പോയി കടത്തികൊണ്ടു വന്ന മുഖ്യ പ്രതി കാസർകോട് സ്വദേശിയായ ബഷീർ അബ്ദുൽ ഖാദർ എന്നയാളെ മൂന്നാം പ്രതിയായി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജുനൈദ് പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തിട്ടുള്ളതുമാണ്.

പ്രതിയെ കല്പറ്റ എൻഡിപിഎസ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. ബാംഗ്ലൂരിൽ നിന്ന് ബാംഗ്ലൂരിൽ നിന്നും മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലയിലെ മൊത്ത വിൽപ്പനക്കാർക്ക് MDMA എത്തിച്ചു നൽകുന്നതിന് പ്രധാനിയാണ് ഇയാൾ. ടിയാനെ കാസർഗോഡ് വച്ചാണ് അറസ്റ്റ് ചെയ്തത്. എക്സൈസ് ക്രൈം ബ്രാഞ്ച് സംഘത്തോടൊപ്പം, മാനന്തവാടി, കാസർഗോഡ് എക്സൈസ് പാർട്ടികൾ സംയുക്തമായി നടത്തിയ പരിശോധനയിലാണ് വിദേശത്തും മറ്റുമായി ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതിയെ കാസർഗോഡ് വച്ചു പിടികൂടി അറസ്റ്റ് ചെയ്തത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala kerala Trending

കാട്ടാന ആക്രമണം; മാനന്തവാടിയില്‍ നിരോധനാജ്ഞ; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ കാട്ടാന ആക്രമണത്തില്‍ മാനന്തവാടി നഗരസഭയിലെ നാല് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറക്കന്മൂല, പയ്യമ്പളി, കുറുവ, കാടന്‍കൊല്ലി മേഖലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വനംവകുപ്പിനുണ്ടായ വീഴ്ചകള്‍
kerala kerala politics

വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാട്; വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ. വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാടാണെന്നാണ് പാര്‍ട്ടി ന്യായീകരിക്കുന്നത്. കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയമാണ്.
error: Protected Content !!