National

‘നാഷണൽ ഹെറാൾഡ്’ കേസ്: ഡി.കെ ശിവകുമാറിന് ഡൽഹി പൊലീസിന്റെ നോട്ടിസ്

നാഷണൽ ഹെറാൾഡ് കേസിൽ കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് ഡൽഹി പൊലീസിന്റെ നോട്ടീസ്. സഹോദരനും എംപിയുമായ ഡി കെ സുരേഷിനും നോട്ടീസയച്ചിട്ടുണ്ട്. ഡൽഹി പൊലീസ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് നോട്ടീസ് അയച്ചത്. യങ് ഇന്ത്യയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് ഡിസംബർ 19ന് മുമ്പായി രേഖകൾ സമർപ്പിക്കാനാണ് നിർദ്ദേശം.

ശിവകുമാറിൻ്റെ ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങൾ, ഫണ്ടുകളുടെ ഉറവിടം, ആദായനികുതി രേഖകൾ എന്നിവ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹമോ ബന്ധപ്പെട്ട സ്ഥാപനങ്ങളോ ‘യങ് ഇന്ത്യ’യിലേക്ക് കൈമാറിയതായി ആരോപിക്കപ്പെടുന്ന ഫണ്ടുകളുടെ പൂർണ്ണ വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം നാഷണൽ ഹെറാൾഡ് കേസിൽ ഗാന്ധി കുടുംബത്തെ വീണ്ടും കുരുക്കിലാക്കി പുതിയ എഫ്ഐആര്‍ വന്നിരുന്നു. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവര്‍ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയാണ് പുതിയ കേസ്.

വ്യക്തിപരമായ നേട്ടങ്ങൾക്കായി പാർട്ടിയുടെ ഉന്നത നേതൃത്വം രാഷ്ട്രീയ പദവി ദുരുപയോഗം ചെയ്തുവെന്നാണ് ഇഡിയുടെ പ്രധാന ആരോപണം. ഒക്ടോബർ 3നാണ് ഇഡി ഉദ്യോഗസ്ഥൻ ശിവ് കുമാർ ഗുപ്ത രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ സോണിയ ഗാന്ധി , രാഹുൽ ഗാന്ധി, സുമൻ ദുബെ, സാം പിട്രോഡ, യംഗ് ഇന്ത്യൻ, ഡോട്ടെക്സ് മെർച്ചൻഡൈസ് പ്രൈവറ്റ് ലിമിറ്റഡ്, സുനിൽ ഭണ്ഡാരി, അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ്, അജ്ഞാതർ എന്നിവർക്കെതിരെയാണ് കേസെടുത്തത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!