പതിനാലാം പഞ്ചവത്സരപദ്ധതി രൂപീകരണത്തിന്റെ ഭാഗമായി കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ചേര്‍ന്നു. 2023-24 വര്‍ഷത്തെ കരട് പദ്ധതികള്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന യോഗത്തില്‍ വിവിധ പദ്ധതികള്‍ സംബന്ധിച്ച കാര്യങ്ങള്‍ യോഗം ചര്‍ച്ചചെയ്തു. പുതിയ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പങ്കുവച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍ക്കുന്നുമ്മല്‍ യോഗം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി, പഞ്ചായത്ത് സെക്രട്ടറി ഇന്ദു, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യം സംബന്ധിച്ച് ഡിഡിപി ജൂനിയര്‍ സൂപ്രണ്ട് കെ.എം പ്രകാശന്‍ സംസാരിച്ചു.
ജില്ലാ കലക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാം (ഡി.സി.ഐ.പി): ഡിസംബർ 10 വരെ അപേക്ഷകൾ സമർപ്പിക്കാം
ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളിൽ പ്രവർത്തിക്കാൻ അവസരമൊരുക്കുന്ന ജില്ലാ കലക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് 2022 ഡിസംബർ – 2023 ഏപ്രിൽ കാലയളവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ബിരുദമോ ബിരുദാനന്തര ബിരുദമോ ആണ് അടിസ്ഥാന യോഗ്യത.
താത്പര്യമുള്ളവർ www.dcipkkd.in/apply/ എന്ന വെബ്സൈറ്റിൽ നൽകിയ ഫോറം പൂരിപ്പിച്ച് ഡിസംബർ 10 നകം അപേക്ഷ സമർപ്പിക്കണം. വെബ്സൈറ്റ് സന്ദർശിക്കുന്നതിന് ഇതോടൊപ്പമുള്ള ക്യു.ആർ. കോഡ് സ്കാൻ ചെയ്യുക.
നാല് മാസമാണ് ഇന്റേൺഷിപ്പിന്റെ കാലാവധി. സ്റ്റൈപ്പ്ന്റ് ഉണ്ടായിരിക്കില്ല. അപേക്ഷകളിൽ നിന്ന് പ്രാഥമിക ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർ തുടർന്ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. വിശദ വിവരങ്ങൾക്ക് 9847764000 എന്ന നമ്പറിലോ projectcellclt@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാം.
അറിയിപ്പ്
കോഴിക്കോട് ജില്ലയിൽ വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (cat.no.92/2022,93/2022) (ഉപജീവനത്തിനുവേണ്ടി വനത്തെ ആശ്രയിച്ചു കഴിയുന്ന ആദിവാസി വിഭാഗത്തിൽപെട്ട പട്ടികവർഗ്ഗക്കാർക്കായുളള പ്രത്യേക നിയമനം) തസ്തികയിലേക്കുള്ള ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും ഡിസംബർ 12ന് ഗവ:കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ , ഈസ്റ്റ് ഹിൽ കോഴിക്കോട് കേന്ദ്രത്തിൽ നടക്കും. ഉദ്യോഗാർത്ഥികൾ രാവിലെ 5 മണിക്ക് മുൻപായി പരീക്ഷ കേന്ദ്രത്തിൽ എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 04952371971