സ്ത്രീധന പീഡനത്തിനെതിരായ പരാതിയിലെ അന്വേഷണം പൊലീസ് അട്ടിമറിച്ചുവെന്ന ആരോപണവുമായി യുവതി. സ്ത്രീധനം കുറഞ്ഞതിന്റെ പേരില്‍ ഭർതൃവീട്ടിൽ നിന്നും ഭർത്താവും വീട്ടുകാരും ചേർന്ന് വീട്ടിനുള്ളിൽവെച്ച് മർദ്ദിച്ചുവെന്നാരോപിച്ച് യുവതി നൽകിയ പരാതിയിലെ അന്വേഷണം വെഞ്ഞാറമ്മൂട് പൊലീസ് അട്ടിമറിച്ചെന്നാണ് യുവതിയുടെ പരാതി. തന്നെയും മകളെയും വീട്ടില്‍ നിന്നും ഇറക്കി വിട്ടു. റോഡിലൂടെ വലിച്ചിഴച്ചു. ആഹാരവും വെള്ളവും നല്‍കാതെ പട്ടിണി കിടത്തിയതായും യുവതി പറയുന്നു.നെടുമങ്ങാട് കോടതിയിലും പൊലീസിലുമായിരുന്നു യുവതി പരാതി നൽകിയത്. ഈ പരാതിയിൽ കോടതിയുടെ നിർദ്ദേശ പ്രകാരമായിരുന്നു വെഞ്ഞാറമ്മൂട് പൊലീസ് കേസെടുത്തതും അന്വേഷണം നടത്തിയതും. കോടതിയുടെ നിർദ്ദേശ പ്രകാരം ഭർത്താവിനെയും അമ്മയെയും സഹോദരിയെയും പ്രതിയാക്കിയായിരുന്നു പൊലീസ് കേസെടുത്തത്. എന്നാൽ മൂന്ന് മാസങ്ങൾക്ക് ശേഷം പൊലീസ്, ഭർത്താവ് വെഞ്ഞാറമൂട് സ്വദേശി അക്ബർ ഷായെ മാത്രം പ്രതിയാക്കിയാണ് കുറ്റപത്രം നൽകിയത്.2012-ലാണ് അക്ക്ബര്‍ ഷായും പരാതിക്കാരിയും വിവാഹിതരാകുന്നത്.
സ്ത്രീധനത്തിന്റെ പേരിൽ പീഡനം;വീട്ടില്‍ നിന്നും ഇറക്കി വിട്ടു,റോഡിലൂടെ വലിച്ചിഴച്ചു

