മുഖ്യമന്ത്രി പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചതിന് ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍. എറണാകുളം നോര്‍ത്ത് പോലീസാണ് നന്ദകുമാറിനെ അറസ്റ്റുചെയ്തത്. മോശം പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടതാണ് വീഡിയോ എന്നാണ് പോലീസ് പറയുന്നത്.സിൽവർലൈൻ പദ്ധതിക്കായി ചെലവാക്കിയ പണത്തിന്റെ പേരിൽ വാട്സാപ്പിലൂടെ പ്രചരിച്ച പോസ്റ്റ് എന്ന പേരിൽ നന്ദകുമാർ അസഭ്യ വാക്കുകൾ മുഖ്യമന്ത്രിക്കെതിരെ വായിക്കുന്ന വിഡിയോ വിമർശനം ഉയർത്തിയിരുന്നു. കണ്ണൂർ സ്വദേശിയായ അഹമ്മദ് എന്നയാൾ വാട്സാപ്പിൽ പ്രചരിപ്പിച്ചതാണ് പോസ്റ്റെന്നു പറയുന്നു.
മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന വീഡിയോ;ക്രൈം നന്ദകുമാർ അറസ്റ്റിൽ
