National

ആചാരത്തിന്റെ ഭാഗമായി ആനയുടെ പ്രതിമക്ക് കീഴിലൂടെ പുറത്തുകടക്കാൻ ശ്രമിച്ചു; ചുവട്ടിൽ കുടുങ്ങി ഭക്തൻ

ദില്ലി: ഭക്തർക്ക് അവരുടെ വിശ്വാസം പ്രകടിപ്പിക്കാൻ ക്ഷേത്രങ്ങളും ആരാധനാലയങ്ങളും നിരവധി അവസരങ്ങളൊരുക്കുന്നുണ്ട്. പ്രത്യേക വഴിപാടുകളും പൂജകളും നടത്തുന്നവരുണ്ട്. ദൈവങ്ങളെ പ്രീതിപ്പെടുത്താൻ വെല്ലുവിളി നിറഞ്ഞ വഴികൾ സ്വീകരിക്കുന്നവരുമുണ്ട്. എന്നാൽ ഇത്തരം പ്രവർത്തികൾ ചിലപ്പോൾ പ്രതിസന്ധിക്ക് കാരണമായേക്കാം. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ​ഗുജറാത്തിലെ ഒരു ക്ഷേത്രത്തിലാണ് സംഭവം. ആനയുടെ പ്രതിമക്ക് കീഴിലൂടെ പുറത്തുകടക്കാൻ ശ്രമിച്ചതാണ് ഒരു ഭക്തൻ. പ്രതിമയുടെ ചുവട്ടിൽ കുടുങ്ങിപ്പോയി. അങ്ങോട്ടുമില്ല, ഇങ്ങോട്ടുമില്ല എന്ന അവസ്ഥയായി. എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പ്രതിമക്ക് കീഴെ കുടുങ്ങിപ്പോയ വ്യക്തി പുറത്തു കടക്കാൻ ശ്രമിക്കുന്നുണ്ട്. നിതിൻ എന്ന ട്വിറ്റർ ഉപയോക്താവാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തിരിഞ്ഞു മറിഞ്ഞും അതിനുള്ളിൽ നിന്ന് പുറത്തു കടക്കാൻ അയാൾ ശ്രമിക്കുന്നുണ്ട്. ക്ഷേത്രത്തിലെ പുരോഹിതനും അയാളെ സഹായിക്കുന്നതായി വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. ചുറ്റും നിന്ന് മറ്റ് ഭക്തർ നിർദ്ദേശങ്ങൾ നൽകുന്നതും കാണാം. ചെറിയ പ്രതിമയാണിത്. അതിനുള്ളിൽ നിന്ന് അയാൾക്ക് പുറത്തു കടക്കാൻ കഴിഞ്ഞോ എന്നോ വ്യക്തമല്ലാത്ത വിധത്തിലാണ് വീഡിയോ അവസാനിക്കുന്നത്. 40000 ത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.

2019 ൽ ഒരു സ്ത്രീക്കും ഇങ്ങനെ സംഭവിച്ചിരുന്നു. ആചാരത്തിന്റെ ഭാഗമായി ചെറിയ ആന പ്രതിമയുടെ കാലുകൾക്കിടയിൽ ഇഴഞ്ഞു നീങ്ങിയ സ്ത്രീ പ്രതിമക്കിടയിൽ കുടുങ്ങിപ്പോയി. ഒരുവിൽ നിസാര പരിക്കോടെ സ്ത്രീ രക്ഷപ്പെടുന്നുണ്ട്. പ്രതിമക്കുള്ളിൽ നിന്ന് പുറത്തു കടക്കാനുള്ള അയാളുടെ ശ്രമം കാഴ്ചക്കാരെയും സമ്മർദ്ദത്തിലാക്കുന്നുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!