Sports

അടുത്ത മത്സരത്തിൽ ക്രിസ്റ്റ്യാനോയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കും; പോർച്ചുഗൽ പരിശീലകൻ

ഖത്തർ ലോകകപ്പിലെ അടുത്ത മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കിയേക്കുമെന്ന് പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാൻ്റോസ്. ദക്ഷിണ കൊറിയക്കെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ക്രിസ്റ്റ്യാനോയുടെ ആംഗ്യം വിവാദമായിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് പരിശീലകൻ്റെ പ്രതികരണം. ഇന്ന് നടക്കുന്ന പ്രീ ക്വാർട്ടറിൽ സ്വിറ്റ്സർലൻഡിനെതിരെയാണ് പോർച്ചുഗലിൻ്റെ അടുത്ത മത്സരം.

“എനിക്കത് ഇഷ്ടപ്പെട്ടില്ല. പക്ഷേ, അത് പരിഹരിച്ചു. സ്റ്റേഡിയത്തിൽ എത്തുമ്പോഴേ ആരെ ക്യാപ്റ്റനാക്കണമെന്ന് തീരുമാനിക്കൂ. ലൈനപ്പ് എങ്ങനെയാവുമെന്ന് പോലും അറിയില്ല. അങ്ങനെയാണ് ഞാൻ ഏപ്പോഴും ചെയ്യാറുള്ളത്. എപ്പോഴും ചെയ്യാറുള്ളത് തന്നെ ചെയ്യും.”- ഫെർണാണ്ടോ സാൻ്റോസ് പറഞ്ഞു.

ദക്ഷിണ കൊറിയൻ താരത്തിനോട് മിണ്ടാതിരിക്കാൻ ആംഗ്യം കാണിക്കുന്ന ക്രിസ്റ്റ്യാനോയുടെ ചിത്രമാണ് വിവാദമായത്. തന്നെ സബ് ചെയ്തപ്പോൾ ഒരു ദക്ഷിണ കൊറിയൻ താരം വേഗം കേറിപ്പോവാൻ തന്നോട് പറഞ്ഞു എന്നും അത് പറയാൻ അയാൾക്ക് അധികാരമില്ലാത്തതിനാലാണ് താൻ അങ്ങനെ ചെയ്തതെന്നും ക്രിസ്റ്റ്യാനോ വിശദീകരിച്ചിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
Sports

കുന്ദമംഗലത്തിന്റെ വോളിബോള്‍ താരം എസ്.ഐ യൂസഫ് സര്‍വ്വീസില്‍ റിട്ടയര്‍ ചെയ്യുന്നു

കുന്ദമംഗലത്തുകാരുടെ അഭിമാനവും വോളിബോള്‍ താരവുമായ എസ്.ഐ യൂസുഫ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു. നീണ്ട 35 വര്‍ഷത്തെ സര്‍വ്വീസിനൊടുവിലാണ് അദ്ദേഹം വിരമിക്കുന്നത്. കുന്ദമംഗലം യു.പി സ്‌കൂളില്‍ നിന്നും വോളിബോള്‍
error: Protected Content !!