പേരാമ്പ്രയിൽ വിദ്യാർത്ഥിക്ക് നേരെ ആക്രമണം. വയനാട് മേപ്പാടി പോളിടെക്നിക്ക് കോളേജ് വിദ്യാർത്ഥി അഭിനവിനാണ് മർദ്ദനമേറ്റത്.ആക്രമിച്ചത് എസ് എഫ് ഐ പ്രവർത്തകരെന്നാണ് പരാതി.കൈയ്ക്കും തലയ്ക്കും പരിക്കേറ്റ അഭിനവ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.നേരത്തെ മേപ്പാടി പോളി ടെക്‌നിക് കോളേജിലുണ്ടായ അക്രമത്തിൽ എസ്എഫ്ഐ വനിതാ നേതാവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. രണ്ട് ദിവസം മുൻപ് യൂണിയൻ തെരഞ്ഞെടുപ്പിനിടെയാണ് കോളജിൽ വിദ്യാർത്ഥി സംഘർഷമുണ്ടായത്. കോളേജിലെത്തിയ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്‍റ് അപർണ ഗൗരിയെ മുപ്പതോളം വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് ആക്രമിക്കുകയായിരുന്നു. യുഡിഎഫ് വിദ്യാർത്ഥി സംഘടനകൾ പിന്തുണയ്ക്കുന്ന മയക്കുമരുന്ന് സംഘമാണ് ഈ ആക്രമണത്തിന് പിന്നിലെന്നായിരുന്നു എസ്എഫ്ഐയുടെ ആരോപണം.