ബ്രസീല്‍ ലോകകപ്പ് ഫുട്ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ദക്ഷിണകൊറിയയെ ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ബ്രസീല്‍ അവസാന എട്ടിലെത്തിയത്. അട്ടിമറി സ്വപ്നവുമായി എത്തിയ കൊറിയയെ ബ്രസീല്‍ നിലം തൊടാന്‍ അനുവദിച്ചില്ല. ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയാണ് മഞ്ഞപ്പടയുടെ എതിരാളികള്‍. വെള്ളിയാഴ്ച രാത്രി 8.30-നാണ് മത്സരം. ജപ്പാനും കൊറിയയും ഒരേദിവസം വീണതോടെ ലോകകപ്പിലെ ഏഷ്യന്‍ പ്രാതിനിധ്യം അവസാനിച്ചു.ബ്രസീലിനായി വിനീഷ്യസ് ജൂനിയർ, നെയ്മർ, റിച്ചാർലിസൺ, പക്വേറ്റ എന്നിവരാണ് ഗോളുകൾ നേടിയത്. പൈക്ക് സ്യുംഗ് ഹോ ആണ് ദക്ഷിണ കൊറിയയുടെ ആശ്വാസ ഗോൾ കണ്ടെത്തിയത്. അതേസമയം ഇന്നലെ ദക്ഷിണ കൊറിയക്കെതിരെ ഗോള്‍ നേടിയതോടെ ഒരു റെക്കോര്‍ഡും നെയ്മറെ തേടിയെത്തി. മൂന്ന് ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന മൂന്നാമത്തെ ബ്രസീലിയന്‍ താരമെന്ന നേട്ടമാണ് നെയ്മര്‍ സ്വന്തമാക്കിയത്. 2014, 2018, 2022 ലോകകപ്പുകളിലാണ് നെയ്മറുടെ നേട്ടം. പെലെയും റൊണാള്‍ഡോ നസാരിയോയുമാണ് നെയ്മറിന് മുമ്പ് ഈനേട്ടം സ്വന്തമാക്കിയ ബ്രസീലിയന്‍ താരങ്ങള്‍. പെലെ 1958, 1962, 1996, 1970 ലോകകപ്പുകളിലും റൊണാള്‍ഡോ 1998, 2002, 2006 ലോകകപ്പുകളിലും ബ്രസീലിനായി ഗോള്‍ നേടി. 1998 ലോകകപ്പിന് ശേഷം ആദ്യമായാണ് ബ്രസീല്‍ നോക്കൗട്ട് റൗണ്ടില്‍ നാല് ഗോള്‍ നേടുന്നത്.
https://twitter.com/MyGreatest11/status/1599851171421691904?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1599851171421691904%7Ctwgr%5E0d4a7741355c89de242e05cd00eb21351aaf4a72%7Ctwcon%5Es1_&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FMyGreatest11%2Fstatus%2F1599851171421691904%3Fref_src%3Dtwsrc5Etfw