Kerala News

സന്ദീപ് വധക്കേസ്; കൊലപാതകത്തിന് കാരണം വ്യക്തി വൈരാഗ്യം;ഒരു പാർട്ടിയുമായും ബന്ധമില്ലെന്നും പ്രതികൾ;വധഭീഷണിയുണ്ടെന്ന് ഒന്നാംപ്രതി ജിഷ്ണു

സന്ദീപിന്റെ കൊലപാതകത്തിന് കാരണം വ്യക്തി വൈരാഗ്യമെന്നും ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലെന്നും പ്രതികൾ. മാധ്യമങ്ങളോട് ആയിരുന്നു പ്രതികരണം.പെട്ടന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും തങ്ങള്‍ക്ക് ബന്ധമില്ല സ്വയരക്ഷയ്ക്കാണ് കൊലപാതകം ചെയ്തതെന്നും പ്രതികള്‍ പറഞ്ഞു.ജിഷ്ണുവിന് കൊല്ലപ്പെട്ട സന്ദീപ് കുമാറുമായി വ്യക്തിപരമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. ബിജെപിയുമായി ബന്ധമുണ്ടോ എന്ന ചോദ്യത്തിന് ഒരു വര്‍ഷം മുമ്പ് പാര്‍ട്ടി വിട്ടുവെന്ന് ജിഷ്ണു പറഞ്ഞു. വധഭീഷണിയുണ്ടെന്ന് ഒന്നാം പ്രതി ജിഷ്ണു കോടതിയില്‍ അറിയിച്ചു
അ‍ഞ്ച്പ്രതികളെയും ഈമാസം 13 വരെ പൊലീസ് കസ്റ്റഡിൽ വിട്ടു തിരുവല്ല ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് ഉത്തരവിട്ടു. 5 ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു പൊലീസ് ആവശ്യപ്പെട്ടത്. എന്നാൽ കോടതി 7 ദിവസം അനുവദിക്കുകയായിരുന്നു. എന്തെങ്കിലും പറയാനുണ്ടോ എന്ന് പ്രതികളോട് കോടതി ചോദിച്ചു. വധഭീഷണിയുണ്ടെന്ന് ഒന്നാംപ്രതി ജിഷ്ണു പറഞ്ഞു. രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കേസാണ് ഇതെന്നു സർക്കാർ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!