Entertainment News

ഒരു നടനെയോ സംവിധായകനെയോ കേന്ദ്രീകരിച്ചല്ല സിനിമയോ തിയറ്ററുകളോ നിലനിൽക്കുന്നത് ;അഞ്ചല്ല 50 സിനിമകള്‍ ഒടിടിയിലേക്ക് പോയാലും തിയറ്ററുകള്‍ നിലനില്‍ക്കും:കെ വിജയകുമാര്‍

സിനിമാ തീയറ്ററുകള്‍ അഞ്ചല്ല അന്‍പത് സിനിമകള്‍ ഒടിടിയിലേക്ക് പോയാലും നിലനില്‍ക്കുമെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന്‍റെ പ്രസിഡന്‍റ് കെ വിജയകുമാര്‍.മോഹൻലാലിൻറെ അഞ്ച് സിനിമകൾ ഓവര്‍ ദ് ടോപ്പ് പ്ലാറ്റ്‍ഫോമുകളിലേക്ക് ആണെന്ന് ഇന്നലെ നിർമാതാവ് ആന്റണി പെരുമ്പാവൂർ അറിയിച്ചിരുന്നുഇതിന് പിന്നാലെയാണ് ഇദ്ദേഹം പ്രതികരണം അറിയിച്ചിരിക്കുന്നത്.
ആശിർവാദ് നിർമിക്കുന്ന അഞ്ച് ചിത്രങ്ങളാണ് ഒടിടിയിലേക്ക് പോകുന്നത്. മരക്കാർ, ബ്രോ ഡാഡി, 12ത് മാൻ, എലോൺ, വൈശാഖ് ചിത്രം എന്നിവയാണ് നേരിട്ട് ഒടിടി റിലീസി ഒരുങ്ങുന്നത്. ഒരുകാലത്തും ഒരു നടനെയോ സംവിധായകനെയോ കേന്ദ്രീകരിച്ചല്ല സിനിമയോ സിനിമാ തിയറ്ററുകളോ നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുറുപ്പ് എന്ന സിനിമയുടെ അണിയറക്കാര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മരക്കാറിനുവേണ്ടിയല്ലെന്നും മറിച്ച് കുറുപ്പിനുവേണ്ടിയാണ് സമീപകാലത്ത് കേരളത്തിലെ തിയറ്ററുകള്‍ കാത്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു. കുറുപ്പ് മിനിമം രണ്ടാഴ്ചയെങ്കിലും കേരളത്തിലെ 450 സ്ക്രീനുകളില്‍ പ്രദർശിപ്പിക്കാനാണ് ഫിയോകിന്‍റെ തീരുമാനം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!