ശമ്പളപരിഷ്കരണം ആവിശ്യപ്പെട്ട് സംയുക്തസമരസമിതിയുടെ നേതൃത്വത്തില്‍ കെ.എസ്.ആര്.ടി.സി. ജീവനക്കാര്‍ നടത്തുന്ന സമരം രണ്ടാം ദിവസവും തുടരുന്നു. പണിമുടക്കില്‍ ഭൂരിഭാഗം സര്‍വീസുകളും ഇന്നും മുടങ്ങിയതോടെ പൊതുജനങ്ങള്‍ വലഞ്ഞു. ദീര്‍ഘദൂര സര്‍വീസുകളക്കം മുടങ്ങിയിട്ടുണ്ട്. വെള്ളിയാഴ്ച മാത്രം സമരം പ്രഖ്യാപിച്ചിരുന്ന എ.ഐ.ടി.യു.സിയുടെ എംപ്ളോയീസ് യൂണിയനാണ് ശനിയാഴ്ച കൂടി പണിമുടക്കാന്‍ തീരുമാനിച്ചത്.സി.ഐ.ടി.യു, ബി.എം.എസ് യൂണിയനുകളുടെ 24 മണിക്കൂര്‍ പണിമുടക്ക് വെള്ളിയാഴ്ച അര്‍ധരാത്രിയോടെ അവസാനിച്ചിരുന്നു.
അതേസമയം, സമരത്തില്‍ പങ്കെടുക്കാതെ ഹാജരാകുന്ന ജീവനക്കാരെ ഉപയോഗിച്ച് പ്രധാന റൂട്ടുകളിലും അവശ്യമേഖലകളിലേക്കും സര്‍വ്വീസുകള്‍ നടത്തണമെന്നാണ് കെഎസ്ആര്‍ടിസി സിഎംഡി നിര്‍ദേശം നല്‍കിയിരിക്കുന്നത്.ഐഎൻടിയുസി നേതൃത്വം നൽകുന്ന ടിഡിഎഫ് ആണ് ഇന്നും പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പണിമുടക്കിനോട് സഹകരിക്കുമെന്ന് എഐടിയുസിയും പ്രഖ്യാപിച്ചു. എന്നാൽ ബസ് തടയില്ലെന്ന് ഇരു യൂണിയനുകളും അറിയിച്ചു. സിഐടിയുവിലുള്ളവർ ഇന്നു ജോലിക്ക് ഹാജരാകുമെന്ന് അറിയിച്ചിട്ടുണ്ട്.
ഹാജരാകുന്ന ജീവനക്കാരെ ഉപയോഗിച്ച് ഡബിള്‍ ഡ്യൂട്ടി ഉള്‍പ്പടെ നല്കി പരമാവധി ട്രിപ്പുകള്‍ ഓടിക്കാനാണ് ശ്രമം.

