
ഉണ്ണികുളം പീഢനം; പ്രതിഅയൽവാസി രതീഷ് പിടിയിൽ
ബാലുശ്ശേരി:ഉണ്ണികുളം പഞ്ചായത്തിലെ വള്ളിയോത്ത് ആറുവയസ്സുകാരി പീഢനത്തിനിരയായ സംഭവത്തില്‍ പ്രതി അയൽവാസിയായ കൂലി പണിക്കാരൻ നെല്ലിപറമ്പിൽ രതീഷ് (32)പോലീസ് പിടിയിൽ. ഇന്നലെ തന്നെ പോലീസ് രതീഷിനെ ചോദ്യം ചെയ്യുന്നതിന്ന് കസ്റ്റഡിയിൽ എടുത്തിരുന്നു. സഹോദരൻ രാജേഷിനെയും വിളിച്ച് ഏറെ നേരം ചെയ്തെങ്കിലും തെളിവുകൾ ഒന്നും കിട്ടിയിരുന്നില്ല. എന്നാൽ അന്വേഷണ സംഘത്തിന് സംശയം രതീഷിനെ ചുറ്റിപറ്റിയായിരുന്നു.വെള്ളിയാഴ്ച വൈകിട്ടോടെ കൂടുതൽ തെളിവുകൾ പോലീസ് കണ്ടെത്തിയിരുന്നു.ബാലുശ്ശേരി എസ്എച്ച് ഒ ജീവൻജോർജ്ജ് ൻ്റെ നേതത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ കണ്ടെത്തിയത്. അതിപൈശാചികമായ ക്രൂരകൃത്യമാണ് ഈ പിഞ്ചു കുഞ്ഞിനോട് പ്രതി കാണിച്ചിരിക്കുന്നത്.വീട്ടിൻ്റെ കോലായിയിൽ രക്തം തളം കെട്ടി നിന്നിരുന്നു.അയൽക്കാരായ രതീഷിൻ്റെ അമ്മയും കുഞ്ഞ് വിവിട്ട് കരയുന്ന ശബ്ദം കേട്ടതായി നാട്ടുകാരോട് പറഞ്ഞിരുന്നു.എന്നാൽ ഇവർ വീട്ടിലേക്ക് പോയിരുന്നില്ല. സംഭവം നടന്ന വീടിന് 10 അടി ദൂരം മാത്രമേ രതീഷിൻ്റെ വീട്ടിലേക്കുള്ളൂ. കുട്ടി താമസിക്കുന്ന വീടിന് വാതിലുകൾ ഇല്ല. മൊബൈൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും നിർണ്ണായക തെളിവായി. റൂറൽ എസ്.പി ഡോക്ടർ ശ്രീനിവാസ് ഡി വൈ എസ് പിപൃഥി രാജ് എന്നിവരുടെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിച്ചത്. വളരെ വേഗത്തിൽ പ്രതിയെ കണ്ടെത്താൻ പോലീസ് സംഘത്തിന് സാധിച്ചത് വലിയ നേട്ടമായി കാണാവുന്നതാണ്. വീട്ടുകാര്‍ക്കും പരിസരവാസികള്‍ക്കും ഇടയില്‍ നടത്തിയ അന്വേഷണമാണ് പ്രതിയെ ഇത്രയും വേഗംപിടികൂടാന് സഹായകമായത്. വീടുമായി നേരത്തേ ബന്ധമുള്ള വ്യക്തിയാണ് പ്രതി. രക്ഷിതാക്കള്‍ സ്ഥലത്തില്ലാത്ത തക്കം നോക്കിയാണ് ഇയാള്‍ വീട്ടിലെത്തിയത്. പീഢനത്തിനിരയായ പെണ്‍കുട്ടി ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുന്നു.
ബുധനാഴ്ച്ച രാത്രിയോടെയായിരുന്നു സംഭവമുണ്ടായത്. ഇരു പതാം വാര്‍ഡില്‍ മാളൂര്‍മ്മല്‍ ക്വാറിക്കടുത്താണ് കുടുംബം താമസിക്കുന്നത്. അന്യ സംസ്ഥാന നേപ്പാൾ സ്വദേശികളായ തൊഴിലാളികളായ ഇവര്‍ ഏറെ നാളുകളായി ക്വറിയില്‍ ജോലി ചെയ്ത് വരുകയാണ്. സംഭവസമയം രക്ഷിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ല. 6 വയസുകാരിയെ കൂടാതെ മൂന്നര, ഒന്നര വയസുകാരായ രണ്ടു ആണ്‍കുട്ടികള്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. പ്രതിയെ പോലീസ് ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ പുറത്ത് വരും.

