National News

വർക് ഫ്രം ഹോം’ സ്ഥിരമാക്കാൻ പദ്ധതി; നിയമഭേദഗതിക്കൊരുങ്ങി കേന്ദ്രം

10 Best Work From Home Jobs In India 2020 - Blog - BulbandKey

വര്‍ക്ക് ഫ്രം ഹോം പദ്ധതിയുടെ സാധ്യതകളെ കൂടുതല്‍ ഉപയോഗപ്പെടുത്താൻ കേന്ദ്ര നീക്കം. വർക് ഫ്രം ഹോം രീതിയെ കൂടുതൽ പ്രോത്സാഹിപ്പിക്കുക വഴി കൂടുതല്‍ വിദേശ കമ്പനികള്‍ ഇന്ത്യയിലെത്തുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കൂകൂട്ടൽ.
പ്രായോഗിക തലത്തിൽ വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കാൻ സഹായിക്കുന്ന വിധത്തില്‍ നിയമ ഭേദഗതികള്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. നവംബർ അഞ്ചിന് തന്നെ ഇതിനു വേണ്ട നടപടികൾ ആരംഭിച്ചതായി കേന്ദ്രം അറിയിച്ചു. ‘വർക് ഫ്രം ഹോം’ അല്ലെങ്കിൽ ‘വർക് ഫ്രം എനിവേർ’ സൗകര്യങ്ങൾക്ക് തടസമായി നിൽക്കുന്ന കമ്പനി പോളിസികളിൽ ഭേദഗതി വരുത്താനും തീരുമാനമായിട്ടുണ്ട്.

രാജ്യത്തെ ടെക് ഹബ്ബാക്കി മാറ്റുകയാണ് ഇതിലൂടെ കേന്ദ്രം ലക്ഷ്യമാക്കുന്നത്. ബി.പി.ഒ, കെ.പി.ഒ, ഐ.ടി.ഇ.എസ് കോള്‍ സെന്ററുകള്‍ എന്നിവയ്ക്ക് ഗുണകരമാകുന്നതാണ് തീരുമാനം. വര്‍ക്ക് ഫ്രം ഹോം സാധ്യത കമ്പനികൾ ഉപയോഗികുമ്പോൾ ഇന്‍ഫ്രാസ്ട്രക്ച്ചറിൽ കമ്പനികൾക്ക് വലിയ മുതല്‍ മുടക്ക് ആവശ്യമാകില്ലഎന്നത് കമ്പനികളെ ആകര്‍ഷിക്കുമെന്നും കേന്ദ്രം വിലയിരുത്തുന്നു.

ഐ.ടി, ബി.പി.ഒ സെക്ടറുകൾക്ക് പുത്തനുണർവ് നൽകാൻ പുതിയ തീരുമാനം സഹായകമാകുമെന്ന് ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ് അഭിപ്രായപ്പെട്ടു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!