കുന്ദമംഗലം; കേരളോല്‍സവത്തില്‍ അപകടം പറ്റിയ ശ്രീലേഷിന്റെ ചികില്‍സാ ചിലവ് പൂര്‍ണ്ണമായും പഞ്ചായത്ത് വഹിക്കാന്‍ തീരുമാനമായി. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഹാളില്‍ കെ.പി കോയയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഭാവി കാര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ 5 അംഗ മെമ്പര്‍മാരുടെ സമിതി ഉണ്ടാക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളോല്‍സവ പരിപാടികള്‍ ആര്‍ഭാടമില്ലാതെ തുടര്‍ന്ന് നടത്തുന്നതിനും തീരുമാനിച്ചു.
യോഗത്തില്‍ മെമ്പര്‍മാരായ പവിത്രന്‍, ഹിതേഷ്, ലീന വാസുദേവ്, അസ്മിത, ഷൗക്കത്ത്, സംജിത്ത്, ബാബുമോന്‍ എന്നിവരും. എം.സുരേഷ്, സുഭദ്രന്‍, പ്രവീണ്‍ പടനിലം. ബിജു പൂതക്കണ്ടി, ജയേഷ്, സജീവന്‍, ശ്രീരാജ് , എന്നിവരും പങ്കെടുത്തു.