Sports

ആവേശത്തില്‍ മഞ്ഞപ്പട; ബ്ലാസ്റ്റേഴ്‌സ് വേദി കോഴിക്കോടേക്ക്

കൊച്ചി; ഐഎസ്എലില്‍ കേരളത്തിന്റെ സ്വന്തം ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത സീസണില്‍ മത്സരങ്ങള്‍ക്ക് കോഴിക്കോടും വേദിയായേക്കും. കൊച്ചിയില്‍ കളി കാണാന്‍ മലപ്പുറത്തുനിന്നും കോഴിക്കോട്ടുനിന്നും കണ്ണൂരില്‍നിന്നും ഫുട്ബോള്‍ പ്രേമികള്‍ എത്തുന്നു. അതിനാല്‍ ആരാധകരുടെ താല്‍പ്പര്യം കണക്കിലെടുത്താണ് തീരുമാനമെന്നാണ് വിശദീകരണം. ബ്ലാസ്റ്റേഴ്സിന്റെ പദ്ധതികള്‍ സിഇഒ വിരേന്‍ ഡിസില്‍വ സര്‍ക്കാരിനെ അറിയിച്ചു. ഇതുസംബന്ധിച്ച് കായികമന്ത്രി ഇ പി ജയരാജനുമായി സിഇഒ ചര്‍ച്ച നടത്തി.

ഇതുസംബന്ധിച്ച് വിശദമായ രൂപരേഖയും അവതരിപ്പിച്ചു. കോഴിക്കോട് കോര്‍പറേഷന്‍ ഇ എം എസ് സ്റ്റേഡിയം രാജ്യാന്തര നിലവാരത്തില്‍ നവീകരിക്കാനുള്ള പദ്ധതിയുടെ വിവരങ്ങള്‍ കൈമാറി. 15 കോടിയോളം രൂപാ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ വാഹനങ്ങള്‍ക്ക് ഭൂഗര്‍ഭ പാക്കിങ്, ഇരിപ്പിടങ്ങള്‍, ഡ്രസ്സിങ് റൂം, മീഡിയാറൂം, രാജ്യാന്തര മത്സരങ്ങള്‍ക്കുള്ള മൈതാനം എന്നിവ ഉള്‍പ്പെടുന്നതാണ് വിശദമായ പദ്ധതി. സ്റ്റേഡിയം സജ്ജമായാല്‍ കളികള്‍ കോഴിക്കോട്ടും നടത്താനാണ് ആലോചന.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
Sports

കുന്ദമംഗലത്തിന്റെ വോളിബോള്‍ താരം എസ്.ഐ യൂസഫ് സര്‍വ്വീസില്‍ റിട്ടയര്‍ ചെയ്യുന്നു

കുന്ദമംഗലത്തുകാരുടെ അഭിമാനവും വോളിബോള്‍ താരവുമായ എസ്.ഐ യൂസുഫ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു. നീണ്ട 35 വര്‍ഷത്തെ സര്‍വ്വീസിനൊടുവിലാണ് അദ്ദേഹം വിരമിക്കുന്നത്. കുന്ദമംഗലം യു.പി സ്‌കൂളില്‍ നിന്നും വോളിബോള്‍
error: Protected Content !!