കുന്ദമംഗലം : അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് യുവജന റാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചു.കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് സ്റ്റേജിൽ സംഘടിപ്പിച്ച സമ്മേളനം
അഡ്വ. ഫൈസൽ ബാബു ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ എരഞ്ഞോളി അധ്യക്ഷനായി.സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസ്
മുഖ്യപ്രഭാഷണം നടത്തി. കാരന്തൂർ പാലക്കൽ പെട്രോൾ പമ്പിന്റെ സമീപത്തു നിന്നും ആരംഭിച്ച യുവജന റാലിയിൽ നൂറ് കണക്കിന് പ്രവർത്തകരെ അണിനിരത്തി വാദ്യമേളങ്ങളുടെ അകമ്പടിയോടെ കുന്ദമംഗലത്ത് സമാപിച്ചു.
കെ.പി.സി.സി വക്താവ് സന്ദീപ് വാര്യർ മുഖ്യാതിഥിയായി.മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു.സി രാമൻ,സംസ്ഥാന മുസ്ലിം ലീഗ് പ്രവർത്തകസമിതി അംഗം കാലിദ് കിളിമുണ്ട, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ടി മൊയ്തീൻ കോയ, യൂത്ത് ലീഗ് ജില്ലാ ട്രഷറർ കെ.എം എ റഷീദ്, മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ ഒ ഉസ്സൈൻ, മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കുഞ്ഞിമരക്കാർ,പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് മൊയ്തീൻ ഹാജി,എം.ബാബു മോൻ, എ. കെ ഷൌക്കത്ത്,സി.അബ്ദുൽ ഗഫൂർ,കെ.ബഷീർ മാസ്റ്റർ,കെ.പി കോയ, അരിയിൽ അലവി,ഷാജി പുൽക്കുന്നുമ്മൽ,കെ പി സൈഫുദ്ദീൻ,ടി പി ജുനൈദ്,ഫാരിസ് പിലാശ്ശേരി, മിറാസ് മുറിയനാൽ,ജി.കെ ഉബൈദ്, അൻഫാസ് കാരന്തൂർ,റാസിക്ക് ,അൻവർ. വി.ഇ,എ.പി സഫിയ,പി കൗലത്ത്,ഷമീന വെള്ളക്കാട്ട്, ഷമീർ മുറിയനാൽ,സി.വി സംജിത്ത്, അജ്മൽ വി. ഇ തുടങ്ങിയവർ സംസാരിച്ചു.
കെ. കെ ഷമീൽ സ്വാഗതവും എം വി ബൈജു നന്ദിയും പറഞ്ഞു

