Local

ബാലമിത്ര പദ്ധതിയുടെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു

ദേശീയ കുഷ്ഠ രോഗ നിർമ്മാജ്ജന പരിപാടിയുടെ ഭാഗമായുള്ള ബാലമിത്ര പദ്ധതിയുടെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് എൻ പി ബാബു നിർവഹിച്ചു. മൂന്ന് മുതൽ 18 വയസു വരെയുള്ള കുട്ടികളിൽ കുഷ്ഠ രോഗ ബാധ കണ്ടെത്തുന്നതിനുള്ള പദ്ധതിയാണ് ബാലമിത്ര .

പേരാമ്പ്ര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് വി കെ പ്രമോദ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ സർവ്വേലൻസ് ഓഫീസർ ഡോ. ലതിക വി ആർ മുഖ്യപ്രഭാഷണം നടത്തി. വിവിധ സ്കൂളുകളിൽ നിന്നും പങ്കെടുത്ത നോഡൽ അധ്യാപകർ, അങ്കണവാടി ടീച്ചർമാർ എന്നിവർക്കുള്ള പരിശീലന പരിപാടിയിൽ അസിസ്റ്റന്റ് ലെപ്രസി ഓഫീസർ ടി. സുരേഷ് ക്ലാസ്സെടുത്തു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ പാത്തുമ്മ, ബ്ലോക്ക് സ്ഥിരം സമിതി ചെയർമാൻന്മാരായ ശശികുമാർ പേരാമ്പ്ര, സജീവൻ മാസ്റ്റർ കെ, രജിത പി.കെ, ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ മിനി പൊൻപാറ, ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ജില്ല ടെക്നിക്കൽ അസിസ്റ്റൻ്റുമാരായ അബ്ദുൾ സലീം മണിമ, ശംഭു ടി.കെ, ഐ.സി.ഡി.എസ് സൂപ്പർവൈസർ രേഷ്മ എന്നിവർ സംസാരിച്ചു. താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ ഗോപാലകൃഷ്ണൻ സ്വാഗതം ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശരത് കുമാർ നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!