ഇടുക്കി ജില്ലയുടെ വികസനത്തിൽ പങ്കാളിയാകാൻ അവസരം . ഇതിനായി ‘ഇടുക്കി ഒരു മിടുക്കി’ എന്ന പേരിൽ പദ്ധതി ആസൂത്രണം ചെയ്യുകയാണ് ജില്ലാ ഭരണകൂടം. ‘ജില്ലയുടെ വികസന ആവശ്യങ്ങളും സാദ്ധ്യതകളും’ എന്ന വിഷയത്തിൽ ഒരു പേജിൽ കുറയാത്ത വിവരണം തയ്യാറാക്കി അയക്കുകയാണ് വേണ്ടത്.
പൊതുജനം , പ്രവാസി ഇന്ത്യക്കാർ ,കോർപ്പറേറ്റ് കമ്പനികൾ എന്നീ വിഭാഗങ്ങളിൽ നിന്നാണ് ആശയങ്ങൾ ക്ഷണിച്ചിട്ടുള്ളത്. മൂന്ന് വിഭാഗങ്ങളിലും കാഷ് അവാർഡും ജില്ലാ ഭരണകൂടം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റും മെമന്റോയും നൽകും. തിരഞ്ഞെടുക്കുന്ന ആശയങ്ങൾ ജനപ്രതിനിധികളുടെയും വിദഗ്ധരുടെയും മുൻപിൽ അവതരിപ്പിക്കാം.
നൈപുണ്യ വികസനം, ടൂറിസം, കൃഷി, വ്യവസായം ,വാണിജ്യം, റോഡും ഗതാഗതവും, പാൽ, ഇറച്ചി, പൗൾട്രി , വാട്ടർ മാനേജ്മെന്റ്, വനവിഭവങ്ങളും അവയിൽ നിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങൾ , സാങ്കേതിക വിദ്യാഭ്യാസം, കായികം, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ സാമൂഹിക ഉന്നമനം, ദുരന്ത നിവാരണം, സ്ത്രീ ശാക്തീകരണം, അടിസ്ഥാന സൗകര്യ വികസനം, സി. എസ്. ആർ. പദ്ധതി പ്രവർത്തനങ്ങൾ, കലയും കരകൗശലവും, മാലിന്യ നിർമ്മാർജനം ,പരിസ്ഥിതി സംരക്ഷണം , പാരമ്പര്യ അറിവ് പ്രയോജനപ്പെടുത്തൽ , ഗോത്രകലകളുടെ വികസനവും സംരക്ഷണവും എന്നിവ ലക്ഷ്യമിട്ടുള്ളതാകണം ആശയങ്ങൾ. എൻട്രികൾ youridea234@gmail.com എന്ന ഇ- മെയിലിലേക്കോ , 8592022365 എന്ന വാട്സാപ്പ് നമ്പറിലോ , https://docs.google.com/…/1D8qXIFYcPD1-qSqqpDRIpSQ…/edit എന്ന ഗൂഗിൾ ഫോം വഴിയോ അയക്കാം. അവസാന തീയതി നവംബർ 30. കൂടുതൽ വിവരങ്ങൾക്ക് 8592022365 എന്ന നമ്പറിൽ ബന്ധപ്പെടുക.