Kerala

നടിയെ ആക്രമിച്ച കേസ്; ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദ രേഖകൾ ദിലീപിന്റേത് തന്നെയെന്ന് എഫ്എസ്എൽ റിപ്പോർട്ട്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ അവസാന ഘട്ടത്തോട് കടക്കവെ ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദ രേഖകൾ ദിലീപിന്റേത് തന്നെയെന്ന് എഫ് എസ് എൽ റിപ്പോർട്ട്. സംവിധായകനും ദിലീപിന്റെ മുൻ സുഹൃത്തുമായ ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിനും മാധ്യമങ്ങൾക്കും കൈമാറിയ ശബ്ദസംഭാഷങ്ങളുടെ ആധികാരികത ഉറപ്പ് വരുത്താൻ നേരത്തെ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിരുന്നു. ഇതിന്റെ ഫലമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

ബാലചന്ദ്രകുമാർ പുറത്ത് വിട്ട ഈ ശബ്ദ രേഖ ശബ്ദരേഖ വ്യാജമല്ല, കൃത്രിമം നടന്നിട്ടില്ലെന്നും പരിശോധനാ ഫലം വ്യക്തമാക്കുന്നു. ബാലചന്ദ്രകുമാർ പുറത്ത് വിട്ട ഈ ശബ്ദ രേഖയുടെ അടിസ്ഥാനത്തിലായിരുന്നു ക്രൈംബ്രാഞ്ച് ഗൂഡാലോചന കേസ് രജിസ്റ്റർ ചെയ്യുകുയം നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തത്. അന്വേഷണ സംഘത്തിന് കൈമാറിയതിന് പിന്നാലെ ബാലചന്ദ്രകുമാർ ഈ തെളിവുകൾ മാധ്യമങ്ങളിലൂടെ പുറത്ത് വിടുകയും ചെയ്തു.

ദിലീപിന്റെയും സഹോദരൻ അനൂപ്, സുരാജ്, അപ്പു, ബാലചന്ദ്രകുമാർ നൽകിയ സംഭാഷണങ്ങളിലെ ശബ്ദങ്ങൾ ദിലീപിന്റെയും സഹോദരൻ അനൂപ്, സുരാജ്, അപ്പു, ശരത് എന്നിവരുടേതാണെന്ന് തെളിഞ്ഞിരിക്കുകയാണ്. നാൽപതോളം ശബ്ദശകലങ്ങളായിരുന്നു ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിന് കൈമാറിയത്. അതേസമയം ഇത് വ്യാജവും മിമിക്രി താരങ്ങളെ ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്നതടക്കമുള്ള കാര്യമായിരുന്നു പ്രതികളുടെ അഭിഭാഷകർ ഉൾപ്പടെ ആരോപിച്ചിരുന്നത്.

എഫ് എസ്‍ എൽ റിപ്പോർട്ടും ഇത് ശരിവെക്കുന്നു
എന്നാൽ ശബ്ദ സംഭാഷണങ്ങളിൽ ഒരു തരത്തിലുള്ള കൃത്രിമത്വവും നടന്നിട്ടില്ലെന്ന് ബാലചന്ദ്രകുമാർ അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. എഫ് എസ്‍ എൽ റിപ്പോർട്ടും ഇത് ശരിവെക്കുന്നു. ബാലചന്ദ്രകുമാർ സൂചിപ്പിച്ച അതേ ദിവസം തന്നെയാണ് സംഭാഷണം റെക്കോർഡ് ചെയ്തത്. അവ എഡിറ്റ് ചെയ്തിട്ടില്ലെന്നും എഫ് എസ് എൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ദിലീപ്, അനൂപ്, അപ്പു, സുരാജ്, ശരത് എന്നിവരുടെ ശബ്ദങ്ങൾ പരിശോധനയുടെ ഭാഗമായി ശേഖരിക്കുകയും ചെയ്തിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!