Local News

10 വയസ്സുകാരിക്കായുള്ള തിരച്ചിൽ പുനരാരംഭിച്ചു

കൊടുവള്ളി: മാനിപുരം പുഴയിൽ ഒഴുക്കിൽപ്പെട്ട 10 വയസ്സുകാരി തൻഹ ഷെറിനെ കണ്ടെത്താനായുള്ള തിരച്ചിൽ പുനരാരംഭിച്ചു. പൊന്നാനി ഗേൾസ് സ്കുളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് തൻഹ, പിതാവ് മുർഷിദ് കൊടുവള്ളി സ്വാദേശിയും, മാതാവ് പൊന്നാനി സ്വദേശിയുമാണ്. ഏറെക്കാലമായി പൊന്നാനിയിലായിരുന്നു താമസം. ഏതാനും മാസം മുമ്പ് വീണ്ടും കൊടുവള്ളിയിൽ താമസമാക്കിയെങ്കിലും തൻഹ ഷെറിൻ പൊന്നാനിയിൽ തന്നെയാണ് പഠിച്ചു കൊണ്ടിരുന്നത്.

കഴിഞ്ഞ ദിവസം പിതൃസഹോദരൻ്റെ വിവാഹം നടന്നിരുന്നു, അതിനെ തുടർന്ന് വീട്ടിലെ തുണികൾ അലക്കാനായിട്ടാണ് കാറിൽ മാതാവും, 12 കാരനായ സഹോദരനും, പിതൃസഹോദരനും, ഭാര്യയും, കുളിക്കടവിൽ എത്തിയത്. കടവിലെ പാറയിൽ നിൽക്കുകയായിരുന്ന തൻഹ പുഴയിലേക്ക് വീണപ്പോൾ ആദ്യം പിടിക്കാനായി ചാടിയത് 12 കാരനായിരുന്നു, എന്നാൽ ചുഴിയിൽപ്പെട്ട ഇവനെ പിതൃസഹോദരൻ രക്ഷഷപ്പെടുത്തി മറുകരയിലാക്കി, പിന്നീട് നാട്ടുകാർ ഇക്കരെയെത്തിച്ചു. തൻഹക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. നാട്ടുകാരും, സന്നദ്ധ സംഘടനകളും, ഫയർഫോഴ്സും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!