തിരുവനന്തപുരം: ഓണത്തിന് മുന്‍പ് രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യും. ഒരു മാസത്തെ കുടിശിക അടക്കം രണ്ട് മാസത്തെ പെന്‍ഷനാണ് വിതരണം ചെയ്യുക. ധനവകുപ്പ് ഉത്തരവ് ഉടന്‍ ഇറങ്ങും. 4500 കോടി കൂടി കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയതോടെ സംസ്ഥാനത്തിന് ആശ്വാസമായി. ഡിസംബര്‍ വരെ കടമെടുക്കാവുന്ന തുകയാണ് മുന്‍കൂറായി എടുക്കാന്‍ അനുവദിക്കുന്നത്.
ഓണത്തിനു മുന്‍പ് രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യും

