കോഴിക്കോട്: നാദാപുരം തണ്ണീര്‍പന്തലില്‍ ഓട്ടോ ഡ്രൈവര്‍ക്ക് വെട്ടേറ്റു. തണ്ണീര്‍പന്തല്‍ കീരിയങ്ങാടി സ്വദേശി വാണികണ്ടി ഇല്യാസിനാണ് വെട്ടേറ്റത്. ഇല്യാസിനെ വടകര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കടമേരി കുറ്റിക്കാട് ലക്ഷം വീട് കോളനിയിലെ രഗിലേഷിനെ നാദാപുരം പോലീസ് കസ്റ്റഡിയില്‍ എടുത്തു. വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. വഴിചോദിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് പ്രശ്നത്തില്‍ കലാശിച്ചത്.
നാദാപുരം തണ്ണീര്‍പന്തലില്‍ ഓട്ടോ ഡ്രൈവര്‍ക്ക് വെട്ടേറ്റു

