Kerala News

ഉദ്ഘാടനത്തിനൊരുങ്ങി നടുവണ്ണൂർ വോളിബോൾ അക്കാദമി

മലബാറിന്റെ കായിക സ്വപ്നങ്ങൾക്ക് ചിറക് പകരുന്ന നടുവണ്ണൂർ വോളിബോൾ അക്കാദമി ഉദ്ഘാടനത്തിന് ഒരുങ്ങി. സെപ്റ്റംബർ 16ന് രാവിലെ 11 മണിക്ക് കായികവകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ നാടിനു സമർപ്പിക്കും. കാവുന്തറയിലെ തെങ്ങിടപറമ്പിൽ വോളി അക്കാദമി വിലയ്ക്കു വാങ്ങിയ 75 സെന്റ് സ്ഥലത്ത് കിഫ്ബി ഫണ്ട് ഉപയോഗിച്ച് 10.63 കോടി രൂപ ചെലവിലാണ് കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയത്. പഠനത്തിനൊപ്പം കുട്ടികൾ വോളിബോൾ കളിച്ച് വളരണമെന്ന നാടിന്റെ സ്വപ്നമാണ് കായിക വകുപ്പും സർക്കാരും സഫലമാക്കുന്നത്.

3,687 ചതുരശ്ര മീറ്ററിൽ ഒരുക്കിയ കെട്ടിടത്തിന്റെ രണ്ടാംനിലയിൽ രണ്ട് ഇൻഡോർ കോർട്ടാണ് തയ്യാറാക്കിയത്. വിശാലമായ തിയറി ക്ലാസ്മുറിയും മൾട്ടിജിമ്മും ഒന്നാം നിലയിലാണ് ഒരുക്കിയത്. കുട്ടികൾക്കുള്ള ഡോർമെറ്ററികൾ ഗ്രൗണ്ട് ഫ്ളോറിലും ഒന്നാംനിലയിലുമുണ്ട്. രണ്ട് ലിഫ്റ്റും ഒരുങ്ങി. അക്കാദമിയുടെ മുറ്റത്താണ് ഔട്ട്ഡോർ കോർട്ട് തയ്യാറാക്കിയത്. നൂറുകുട്ടികൾക്ക് താമസസൗകര്യം, അടുക്കള, ഓഫീസ്, മൾട്ടി ജിം ഭക്ഷണശാല, തിയറി ക്ലാസ്മുറി, തുടങ്ങിയ സൗകര്യങ്ങളുണ്ട്. 50 കുട്ടികൾക്കാണ് തുടക്കത്തിൽ പ്രവേശനം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!