GLOBAL News

ഐഫോണിന് നിരോധനം ഏർപ്പെടുത്തി ചൈന : ഒഫീസുകളിൽ ഉപയോഗിക്കരുതെന്ന് നിർദ്ദേശം

ചൈനയിലെ ഗവൺമെന്റ് ഓഫീസുകളിൽ ആപ്പിൾ ഐ ഫോണിന് നിരോധനമേർപ്പെടുത്തി . വാൾസ്ട്രീറ്റ് ജേണലാണ്  ചൈനീസ് ഭരണകൂടത്തെ  ഉദ്ധരിച്ച്  വാർത്ത പുറത്ത് വിട്ടത്.
ചൈനയിൽ കൂടുതൽ ചൈനീസ് ബ്രാൻഡുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ്  തീരുമാനം എന്നാണ് വിലയിരുത്തൽ . അമേരിക്ക കഴിഞ്ഞാൽ ആപ്പിളിന്റെ ഏറ്റവും വലിയ വിപണിയാണ് ചൈന. ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ഐ ഫോൺ ഷിപ്‌മെന്റിന്റെ 24 ശതമാനവും ചൈനയിലായിരുന്നു.
ഏഷ്യയിൽ കൂടുതൽ ഉപഭോക്താളെ ആകർഷിക്കാനുള്ള ആപ്പിളിന്റെ നീക്കങ്ങളെ സാരമായി ബാധിക്കുന്നതാണ് ചൈനയുടെ തീരുമാനം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!