ഫേസ്ബുക്കിലൂടെ മകന്റെ മരണ വാർത്ത അറിഞ്ഞ മാതാവ് കിണറ്റിൽ ചാടി ജീവനൊടുക്കി. നെടുമങ്ങാട് വെള്ളൂർക്കോണം സ്വദേശിയും അധ്യാപികയുമായ ഷീജയാണ് മരിച്ചത്. കഴക്കൂട്ടത്തെ ബന്ധുവീട്ടിൽ വെച്ചാണ് സംഭവം.
ചൊവ്വാഴ്ചയാണ് വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാമ്പസിൽവെച്ചുണ്ടായ അപകടത്തിൽ ഷീജയുടെ മകൻ സജിൻ മരിച്ചത്. പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ് സജിൻ മുഹമ്മദ്. മകൻ മരിച്ച വിവരം ഷീജയെ അറിയിച്ചിരുന്നില്ല. ബന്ധുകൾ ഷീജയെ ചൊവ്വാഴ്ച വൈകിട്ട് കഴക്കൂട്ടത്തെ ബന്ധുവീട്ടിൽ കൊണ്ടുവിട്ട ശേഷം മൃതദേഹം ഏറ്റുവാങ്ങാനായി വയനാട്ടിൽ പോയിരുന്നു.
രാത്രിയോടെയാണ് ഫെയ്‌സ്ബുക്കിലൂടെ മകന്റെ മരണവാർത്ത ഷീജയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്നാണ് ഇവർ ബന്ധു വീട്ടിലെ കിണറ്റിൽ ചാടി ജീവനൊടുക്കിയത്