മലപ്പുറം പരപ്പനങ്ങാടിയില്‍ റോഡ് ബ്ലോക്ക് ചെയ്ത് ഓണാഘോഷം നടത്തിയ വിദ്യർത്ഥികൾക്കെതിരെ കേസ്.പരപ്പനങ്ങാടി കോ ഒപ്പറേറ്റീവ് കോളേജിലെ അൻപതോളം വിദ്യർത്ഥികളെതിരെയാണ് പോലീസ് കേസെടുത്തത്. ക്യാമ്പസിലെ ഓണാഘോഷത്തിന് ശേഷം റോഡിലേക്കിറങ്ങിയതാണ് വിദ്യാർത്ഥികൾ. വൻ ഗതാഗത തടസം ഉണ്ടായതോടെ പോലീസ് ലാത്തിവീശി.ഓപ്പൺ ജീപ്പും രൂപ മാറ്റം വരുത്തിയ 30 ബൈക്കുകളും പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങളാണ് പുറത്തായത്.എന്നാൽ ഗതാഗതം തടസപ്പെടുത്തിയില്ല എന്ന് വിദ്യാർത്ഥികൾ പറഞ്ഞു.