കോട്ടയം തിടനാട് വെട്ടിക്കുളത്ത് കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. വെട്ടിക്കുളം സ്വദേശി സിറിള്‍(32) ആണ് മരിച്ചത്.യന്ത്രണം നഷ്ടമായി കാർ തോട്ടിലേക്ക് മറിഞ്ഞതാകാമെന്നാണ് പോലീസ് നിഗമനം. സംരക്ഷണ ഭിത്തിയില്ലാത്ത ഭാഗത്താണ് കാര്‍ മറിഞ്ഞത്.ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായതെന്ന് കരുതുന്നു. പുലര്‍ച്ചെ തോടിന് സമീപത്തുള്ള റോഡിലൂടെ പോയ യാത്രക്കാരാണ് കാര്‍ മറിഞ്ഞുകിടക്കുന്ന വിവരം പോലീസിനെ അറിയിച്ചത്. ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി കാര്‍ പുറത്തെടുത്തു.ഇന്നലെ വൈകിട്ട് പെയ്ത ശക്തമായ മഴ കാരണം തോട്ടില്‍ നീരൊഴുക്ക് ശക്തമായിരുന്നു