
കോഴിക്കോട് :താമരശേരി രൂപത മുൻ ബിഷപ്പ് പോൾ ചിറ്റിലപ്പള്ളി അന്തരിച്ചു. 87 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിയിൽ ചികിത്സയിലായിരിക്കേ വൈകീട്ട് 6:45 നായിരുന്നു അന്ത്യം.ഒരു പതിറ്റാണ്ടിലേറെയായി വിശ്രമ ജീവിതത്തിലായിരുന്നു. വാര്‍ധക്യ സഹജമായ അവശതകളുണ്ടായിരുന്നു
1997 ഫെബ്രുവരി 13ന് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി പിതാവ് താമരശ്ശേരി രൂപതയുടെ സാരഥിയായി നിയമിതനായത് മാര്‍ ജേക്കബ് തൂങ്കുഴി പിതാവ് തൃശൂര്‍ അതിരൂപതയുടെ മെത്രാപ്പോലീത്തയായി സ്ഥലം മാറിയ ഒഴിവിലാണ്. 13 വര്‍ഷം രൂപതയെ പുരോഗതിയിലേക്ക് നയിച്ച പിതാവ് 2010 ഏപ്രില്‍ 8ന് രൂപതാഭരണത്തില്‍ നിന്ന് വിരമിച്ചു.

